Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

# നീപൊളിക്കണ്ടബ്രോ: 'നിന്നെപ്പോലൊരു ഓഫീസറെ സിനിമയിലല്ലാതെ കേരള ജനത അര്‍ഹിക്കുന്നില്ല' ; ശ്രീറാം വെങ്കിട്ടരാമന് കൂട്ടുകാരന്റെ 10 കല്‍പനകള്‍ വൈറല്‍ 

23 APRIL 2017 01:46 PM IST
മലയാളി വാര്‍ത്ത

അരുത് കൂട്ടുകാരാ അരുത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ദേവികുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനുള്ള സുഹൃത്തിന്റെ 10 കല്‍പനകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഞ്ചര വര്‍ഷക്കാലത്തോളം ശ്രീറാമിന്റെ സഹപാഠിയായിരുന്ന ഫസല്‍ റഹ്മാനാണ് നിന്നെപ്പോലൊരു ഓഫീസറെ സിനിമയലിലല്ലാതെ കേരളജനത അര്‍ഹിക്കുന്നില്ലെന്ന് ഉപദേശിച്ചത്.
കയ്യേറി നാട്ടിയ കുരിശ് നീക്കിയതില്‍ സത്യ ക്രിസ്ത്യാനികള്‍ക്കില്ലാത്ത മതവികാരവും പറഞ്ഞ് ഇരട്ടച്ചങ്കനും ഹൃദയപക്ഷവും പ്രതിപക്ഷവും ജോയിന്റ് ആയ ഈ സാഹചര്യത്തില്‍ നീ പൊളിക്കണ്ട ബ്രോ എന്ന് ഫസല്‍ റഹ്മാന്‍ പോസ്റ്റില്‍ പറയുന്നു. നീ പൊളിക്കണ്ട ബ്രോ എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും ഒപ്പം ആരംഭിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യവും വിമര്‍ശനവും കലര്‍ന്ന ഭാഷയാണ് കുറിപ്പിന്.
ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയിട്ടും സിവില്‍ സര്‍വീസിന്റെ കേരളകേഡര്‍ തെരഞ്ഞെടുത്തത് അബദ്ധമായെന്ന് ഓര്‍്ക്കണം. വിദ്യാഭ്യാസത്തിന് അനുസരിച്ച് ലഭിക്കേണ്ടതിന്റെ നാലിലൊന്ന് ശമ്പളത്തിനാണ് ഇപ്പോഴത്തെ ജോലി ചെയ്യുന്നത്. ശമ്പളം തരുന്നവര്‍ ആഗ്രഹിക്കുന്നതിലധികം ആത്മാര്‍ത്ഥ കൊടുത്ത് സര്‍ക്കാരിനെ വ്ട്ടം കറക്കരുത്. സവര്‍ണഹിന്ദുപേരും വെച്ച് ഹിന്ദു പ്രതിഷ്ഠയോ ഭണ്ഡാരമോ അല്ലാതെ മറ്റൊന്നിലും തൊടാനുള്ള അവകാശം കേരളത്തിലെ മതേതര പൊതുപോധം വളര്‍ന്നിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ഫസല്‍ റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ശ്രീരാമി ന് 5 1/2 വര്‍ഷം കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ 10 കല്‍പ്പനകള്‍.
കയ്യേറി നാട്ടിയ കുരിശ് നീക്കിയതില്‍ സത്യ ക്രിസ്ത്യാനികള്‍ക്കില്ലാത്ത മതവികാരവും പറഞ്ഞ് ഇരട്ടച്ചങ്കനും ഹൃദയപക്ഷവും പ്രതിപക്ഷവും ജോയിന്റ് ആയ ഈ സാഹചര്യത്തില്‍....
#നീപൊളിക്കണ്ടബ്രോ
1. പല കൊമ്പന്‍മാര്‍ പലതവണ പരാജയപ്പെട്ടതാണ് ഈ മൂന്നാര്‍ ദൗത്യം. നീ അവരേക്കാള്‍ മുന്തിയ ഇനം ഇടഞ്ഞ കൊമ്പനാണെന്നറിയാം.പക്ഷെ ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടികേറ്റിക്കളിച്ച് നല്ല പരിചയമുള്ളവരാണ് നിന്റെ മുകളില്‍ കസേരയിട്ടിരിക്കുന്നതെന്ന് നീ ഓര്‍ക്കണം.
2. ഓള്‍ ഇന്‍ഡ്യ ലെവലില്‍ രണ്ടാം റാങ്ക് നേടിയിട്ടും, ചങ്ക് പറിച്ച് കൊടുത്താലും ചെമ്പരത്തിയെന്ന് പറഞ്ഞ് ക്രൂശിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തില്‍ തായം കളിക്കാന്‍, സിവില്‍ സര്‍വീസിന്റെ കേരള കേഡര്‍ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക് ഓര്‍ത്തെടുക്കണം.
3.എംബിബിഎസും പിജിയും (അതും എംഡി ജനറല്‍ മെഡിസിന്‍) കഴിഞ്ഞാല്‍ നിനക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്റെ നാലിലൊന്നിനാണ് നീജോലി ചെയ്യുന്നത്. അപ്പോ ശമ്പളം നല്‍കുന്നവര്‍ ആഗ്രഹിക്കുന്നതിലുമപ്പുറം ആത്മാര്‍ത്ഥത കൊടുത്ത് നീ അവരെ വട്ടം കറക്കരുത്.
4. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഈ സവര്‍ണ്ണ ഹിന്ദു പേരും വെച്ച് വല്ല ഹിന്ദു പ്രതിഷ്ഠയോ ഭണ്ഡാരമോ അല്ലാതെ മുസ്ലിം ജാറമോ ക്രിസ്ത്യന്‍ കുരിശോ തൊടാന്‍ പോലുമുള്ള അവകാശം തരാനും മാത്രം വളര്‍ന്നിട്ടില്ല കേരളത്തിന്റെ മതേതര പൊതുബോധം ഇപ്പോഴും.
5. കോളേജ് ടീമിലെ ഇടങ്കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആയിരുന്നപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് തന്നെ വേണം, അതും ബൗള്‍ഡ് ആക്കണം എന്ന മോഹങ്ങളൊക്കെ മാറ്റിവെച്ച് സ്വാതന്ത്ര്യ സമര സേനാനിക്ക് പെന്‍ഷന്‍ കൊടുക്കുക, വിശക്കുന്നവനൊരു സുലൈമാനി, കുളം നന്നാക്കിയാല്‍ ബിരിയാണി തുടങ്ങിയ കൈയ്യടി മാത്രം കിട്ടുന്ന ഐറ്റങ്ങളില്‍ കൂടി നീ ശ്രദ്ധിക്കണം.
6. കക്കാന്‍ പഠിച്ചാല്‍ പോര നില്‍ക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ജീവന്‍ പോയാലും നീ കക്കില്ലെന്നറിയാം.പക്ഷെ കട്ടിട്ടില്ലെങ്കിലും നില്‍ക്കാന്‍ പഠിക്കണം എന്ന ഒരു പുതു ചൊല്ല് കൂടി മനസില്‍ വെക്കണം.
7. നമ്മുടെ ബാച്ചിലെ 200 ല്‍ 190 പേരും കല്യാണമൊക്കെ കഴിച്ച് കുട്ടികളുമായി സമാധാനത്തോടെ ജീവിക്കുമ്പോള്‍ നീ മാത്രമിങ്ങനെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആയി സുഖിച്ച് ജീവിക്കാതെ ഒരു കല്യാണമങ്ങ് കഴിച്ചേക്കണം. അപ്പോ നാട് നന്നാക്കിയേ അടങ്ങൂ എന്ന ആവേശമൊക്കെ താനെ കെട്ടടങ്ങിക്കോളും.
8.പൊളിക്ക് ബ്രോ എന്ന് ഹാഷ് ടാഗിടുന്ന ഞാനടക്കമുള്ള അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളില്‍ നീ വീഴില്ലെന്നറിയാമെങ്കിലും
ഇതിലും നല്ല വിഷയം കിട്ടിയാല്‍ ഞങ്ങ ഞങ്ങടെ വഴിക്ക് എപ്പ പോയെന്ന് ചോദിച്ചാല്‍ മതി.
9. കൈയ്യൊടിക്കും കാലൊടിക്കും എന്ന് നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഭീഷണിപ്പെടുത്തുന്ന പൊളിറ്റിക്കല്‍ പിമ്പുകളോട്, ഹോസ്റ്റല്‍ മുറിയിലെ ആ പഴയ കൈലി മുണ്ടിനെ മനസ്സില്‍ ധ്യാനിച്ച്, 'ഇനിയും ചൊറിയാന്‍ വന്നാല്‍ ആണുങ്ങളെപ്പോലെ ദാ ഇങ്ങനെ മുണ്ട് മാടിക്കുത്താനുമറിയാം ഈ ജോസഫ് അലക്‌സിന് ' എന്നങ്ങ് കാച്ചി വിട്ടേക്ക്.
10. നിന്നെപ്പോലെ ആത്മാര്‍ത്ഥതയും ആവേശവും ആര്‍ജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയില്‍ കാണുമ്പോള്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അര്‍ഹിക്കുന്നില്ല ബ്രോ.
അത് കൊണ്ട് തന്നെ
# ഇനിനീപൊളിക്കണ്ടബ്രോ
സസ്‌നേഹം അബൂദാബിയില്‍ നിന്നൊരു കൂട്ടുകാരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (3 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (4 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (7 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (7 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (8 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (9 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (10 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (10 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (10 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (10 hours ago)

Malayali Vartha Recommends