നമ്പര്‍പ്ലേറ്റ് മാറ്റി കൃത്രിമം;ആഡംബരക്കാര്‍ പിടികൂടി

ടാക്‌സി രജിസ്‌ട്രേഷനുള്ള കാറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് ആഡംബരക്കാര്‍ ജോയിന്റ് ആര്‍.ടി.ഒ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ പിടികൂടി.57 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ജഗ്വാര്‍ ഇനത്തില്‍പെട്ട കാറാണ് കുമ്പനാട് വെച്ച് പിടികൂടിയത്.ടാക്‌സി രജിസ്‌ട്രേഷന്‍ നടത്തിയാല്‍ നികുതിയില്‍ ഇളവ് നേടാമെന്ന പഴുത് മുതലെടുത്താണ് തട്ടിപ്പ് നടത്തിവന്നത്. കുട്ടനാട് പാണ്ടങ്കേരി കറുകയില്‍ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 666996 എന്ന നമ്പരിലുള്ള വാഹനമാണ് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തത്.വിവാഹ പാര്‍ട്ടിക്ക് വേണ്ടി വാടകയ്ക്ക് ഓട്ടം പോകുന്നതിനിടയിലാണ് നികുതിവെട്ടിപ്പ് നടത്തിയ കാര്‍ പിടികൂടിയത്. ആലന്തുരുത്തി സ്വദേശിയായ കാര്‍ െ്രെഡവര്‍ വടശേരി പറമ്പില്‍ ജറിന്‍ വി.കുര്യന്റെ ലൈസന്‍സും പിടിച്ചെടുത്തു. 2015ല്‍ എറണാകുളത്തെ വാഹന ഡീലറില്‍ നിന്നും വാങ്ങിയ കാര്‍ അന്നു മുതല്‍ ഇന്നലെ വരെ ടാക്‌സി രജിസ്‌ട്രേഷനിലായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.എന്നാല്‍ സ്വകാര്യ കാറുകളുടെ രജിസ്‌ട്രേഷന്‍ നമ്പരായിരുന്നു കാറില്‍ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ ടാക്‌സ് തട്ടിപ്പ് നടത്തുന്ന വിലകൂടിയ വാഹനം ജില്ലയില്‍ പിടികൂടുന്നത് ഇത് ആദ്യമായാണ്. ഒരു വിവാഹ പാര്‍ട്ടിയുടെ പക്കല്‍ നിന്ന് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെ ഈടാക്കിയാണ് വാഹനം നല്‍കിയിരുന്നത്.ജില്ലയില്‍ സമാന രീതിയില്‍ നിരവധി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ പിടികൂടിയ വാഹന ഉടമയ്ക്ക് മൂന്നിലധികംവിലകൂടിയ ആഡംബരക്കാറുകള്‍ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വരുകയാണ്. രജിസ്‌ട്രേഷന്‍ നിയമം 39 പ്രകാരവും മോട്ടോര്‍ ടാക്‌സ് ആക്ട് പ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഏകദേശം പത്തുലക്ഷം രൂപയോളം പിഴയടക്കേണ്ടിവരുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























