വ്യത്യസ്തനായ ഒരു ടിക്കറ്റ് ഇന്‍സ്‌പെക്ടറെക്കുറിച്ചുള്ള ഒരു യാത്രക്കാരന്റെ എഫ് ബി പോസ്റ്റ് വൈറലാകുന്നു

കര്‍ക്കശക്കാരായ ഉദ്യോഗസ്ഥര്‍ മാത്രമല്ല മനസ്സില്‍ നന്മയുള്ളവരും റെയില്‍വേയില്‍ ജോലി ചെയ്യുന്നുണ്ട്.ഇന്ന് ആലുവ പോകും വഴി പരശുറാം എക്‌സ്പ്രസില്‍ കണ്ട ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ആണിത് പേര് ശശി കുമാര്‍ പാലക്കാട് സ്വദേശി... !! ഇദ്ദേഹത്തിന്റെ യാത്രക്കാരോടുള്ള പെരുമാറ്റവും സഹകരണവും ഏറെ പ്രശംസനീയമാണ്... നാട്ടില്‍ വന്നാല്‍ ട്രെയിന്‍ യാത്രകളില്‍ ഒരുപാട് ടിക്കറ്റ് ചെക്കര്‍മാരെ കണ്ടിട്ടുണ്ട്.. എന്നാല്‍ ഇദ്ദേഹത്തെ അവരില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാക്കുന്നു... ഇന്ന് ഗള്‍ഫിലേക്കു പോകാന്‍ നെടുമ്പശേരിക് പോകുന്ന ഒരു പ്രവാസിയോട് അദ്ദേഹം കാണിച്ച സഹായം അത് മതി ഈ മനുഷ്യന്റെ സഹായ മനസ്‌കത മനസ്സിലാക്കാന്‍... ശരിക്കും അത്ഭുതപ്പെടുത്തി... പരശുറാമില്‍ കയറിയ പ്രവാസി റിസര്‍വേഷന്‍ ഒന്നും ഒഴിവില്ലാത്ത അവസ്ഥയില്‍ സീറ്റ് ഇല്ലാതെ വന്നപ്പോള്‍ ഇദ്ദേഹം കണ്‍ഡ്രോല്‍ റൂമിലോ മറ്റോ വിളിച്ചു പിന്നില്‍ വരുന്ന നേത്രാവതി എക്‌സ്പ്രസ്സിന്റെ റിസര്‍വേഷന്‍ കോച്ചിലെ ടിടിഇ ടെ നമ്പര്‍ വാങ്ങി... അദ്ദേഹത്തെ വിളിച്ചു അതിലെ സീറ്റ് ലഭ്യത തിരക്കുകയും... അതിലേക്ക് ഈ യാത്രക്കാരനെ അയക്കുന്നു ഒഴിവുള്ള സീറ്റ് നല്‍കണം എന്നു പറയുകയും ചെയ്തു... എന്നിട്ട് ആ യാത്രക്കാരനെ തലശേരി ഇറക്കി നേത്രാവതിയില്‍ സീറ്റ് റെഡി ആണ് അതീ കേറിക്കോളൂ എന്നു പറഞ്ഞു... എവിടെ കിട്ടും ഇത് പോലൊരു സേവനം.. ഇത് മാത്രമല്ല ഓരോ യാത്രക്കാരനോടും സ്‌നേഹത്തോടെ ഉള്ള അദ്ദേഹത്തിന്റെ പെരുമാറ്റം സഹകരണം അത് വാക്കുകളില്‍ ഒതുക്കാവുന്നതല്ല സ്വന്തം സീറ്റ് മറ്റൊരു വെയിറ്റിങ് ലിസ്റ്റ് ഉള്ള ആളിന് നല്‍കി ഇദ്ദേഹം ടോയ്!ലറ്റിനു അരികില്‍ ഡോര്‍ ചാരി നില്‍ക്കുന്നു... മുഖത്ത് നിറഞ്ഞ പുഞ്ചിരി കാത്ത് സൂക്ഷിച്ച് കൊണ്ട് ഒരു ഗസ്റ്റിനെ പോലെ യാത്രക്കാരെ കാണുന്ന ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് നമ്മുടെ സര്‍ക്കാര്‍ മേഖലയില്‍ ആവിശ്യം... !! യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന് ഓരോ ജീവനക്കാരനും ഇദ്ദേഹത്തെ കണ്ടു പഠിക്കണം.. യാത്രക്കാരന്‍ കുറിക്കുന്നു.
https://www.facebook.com/Malayalivartha


























