തലക്ക് വെളിവുള്ള ആരെങ്കിലും കൂട്ടത്തിലുണ്ടെങ്കില്‍ എം.എം. മണിയെ എത്രയും പെട്ടെന്ന് ചങ്ങലക്കിടണമെന്ന് വി.ടി. ബല്‍റാം

സ്ത്രീകളെ ഈമട്ടില്‍ അധിക്ഷേപിക്കുന്ന ഒരു മന്ത്രി ജനാധിപത്യത്തിന് തന്നെ അപമാനമാണ്. പോക്രിത്തരവും തല്ലുകൊള്ളി ഭാഷയും ഒരു സംസ്ഥാന പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ, അവര്‍ക്ക് തിരിച്ചുള്ള പരസ്യപ്രതികരണങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് വെച്ച് ഈമട്ടില്‍ അധിക്ഷേപിക്കുന്നത് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.ടി. ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്. തലക്ക് വെളിവുള്ള ആരെങ്കിലും കൂട്ടത്തിലുണ്ടെങ്കില്‍ എം.എം. മണിയെ എത്രയും പെട്ടെന്ന് ചങ്ങലക്കിട്ടാല്‍ അത്രയും നല്ലതാണെന്നും അല്ലെങ്കില്‍ മണിയെ ചികിത്സിക്കാന്‍ ചിലപ്പോള്‍ ഊളമ്ബാറയൊന്നും മതിയാകാതെ വരുമെന്നും വി.ടി. ബല്‍റാം പറഞ്ഞു.
എം.എം. മണി കറുത്തിട്ടാണ്, ഗ്രാമീണനാണ്, ഔപചാരിക വിദ്യാഭ്യാസം കുറവുള്ളയാളാണ്, തൊഴിലാളി പശ്ചാത്തലമുള്ളയാളാണ്. അതൊക്കെപ്പറഞ്ഞും സൂചിപ്പിച്ചും കൊണ്ടുള്ള വരേണ്യമനസ്‌ക്കരുടെ ഭാഗത്ത് നിന്നുള്ള അവഹേളനങ്ങളോട് ശക്തമായ വിയോജിപ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ മന്ത്രി മണി പറഞ്ഞു കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ഇതൊന്നും ഒരു ന്യായീകരണമാവുന്നില്ല. വി.ടി. ബല്‍റാം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























