കുരുക്ക് മുറുകുന്നു...സ്ത്രീവിരുദ്ധ പരാതി; പൊമ്പിളൈ ഒരുമൈ സമരത്തില്‍നിന്നു പിന്‍മാറാന്‍ ആവശ്യപ്പെടില്ലെന്ന് മണി, തന്നോട് ചോദിച്ചിട്ടല്ല ഈ സമരം ആരംഭിച്ചത്

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ ആരംഭിച്ചിരിക്കുന്ന സമരത്തില്‍നിന്നു പിന്‍മാറാന്‍ ആവശ്യപ്പെടില്ലെന്ന് മന്ത്രി എം.എം.മണി. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ രാത്രി വൈകിയും സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി മണിയുടെ പ്രതികരണം. തന്നോട് ചോദിച്ചിട്ടല്ല ഈ സമരം ആരംഭിച്ചതെന്നും അതുകൊണ്ടുതന്നെ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും മണി വ്യക്തമാക്കി.
അതേസമയം, എം.എം. മണിയുടെ അശ്ലീലച്ചുവയുള്ള പരാമര്‍ശത്തിനെതിരെ സമരം ശക്തമാക്കി തുടരാനാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ തീരുമാനം. എം.എം. മണി നേരിട്ട് മൂന്നാറില്‍ എത്തി മാപ്പുപറയണമെന്ന് ഉപരോധത്തിന് നേതൃത്വം നല്‍കുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ടിവിയില്‍ മാപ്പു ചോദിച്ചതുകൊണ്ടു സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കാര്‍ക്ക് മൂന്നാറിലെ സമരസമയത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പരിഹാസം. പൊമ്പിളൈ ഒരുമൈ സമരം ഒരു ഡിവൈഎസ്പി സ്‌പോണ്‍സര്‍ ചെയ്തതാണെന്നും അവിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും മണി പറഞ്ഞു.
അതേസമയം മണിക്കെതിരെ പോലീസില്‍ പരാതി നല്‍കി. ദേവികുളം രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജോ മാണിയാണ് മണിക്കെതിരേ പരാതി നല്‍കിയത്. പൊമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനും ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ അസഭ്യ പരാമര്‍ശത്തിലും മണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊമ്പിളൈ ഒരുമൈ കൂട്ടായ്മ മൂന്നാറിലെ സമരം നടത്തിയപ്പോള്‍ അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. അവിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും മണി പറഞ്ഞു.ദേവികുളം സബ് കളക്ടര്‍ വെറും ചെറ്റയാണെന്നും സബ്കളക്ടര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് കള്ളുകുടിക്കുന്നതെന്നും മണി അധിക്ഷേപിച്ചിരുന്നു. സബ് കളക്ടറെ പിന്തുണച്ച രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണമെന്നും മണി പറഞ്ഞു.
https://www.facebook.com/Malayalivartha


























