മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ പ്രസ്താവന ശരിയല്ല. പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ ഒരു പ്രതിഷേധമാണ്. അതിനെ മോശമായി പറയുന്നത് ശരിയല്ലെന്നും പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു. വിഷയത്തില്‍ മന്ത്രിയുമായി സംസാരിക്കുമെന്നും പിണറായി പറഞ്ഞു.
അതേസമയം മന്ത്രി എംഎം മണിയുടെ വിവാദപരാമര്‍ശത്തിനെതിരെ മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരത്തില്‍ തുടരുകയാണ്. പെമ്പിളൈ ഒരുമൈയുടെ സമരത്തെയും പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച മന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
https://www.facebook.com/Malayalivartha


























