Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..


നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...


ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...


സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...


പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ..അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ ,എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി...

മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം: നേതൃത്വവും കൈവിട്ടു; മന്ത്രി മണി ഒറ്റപ്പെടുന്നു, മണിക്കെതിരെ നടപടിക്കു സാധ്യതയേറി

24 APRIL 2017 08:04 AM IST
മലയാളി വാര്‍ത്ത

More Stories...

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...

മന്ത്രിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിയെ തള്ളിപ്പറഞ്ഞു. സിപിഎം മന്ത്രിമാരും സിപിഐ അടക്കമുള്ള ഘടകകക്ഷികളും പ്രതിപക്ഷവും രംഗത്തു വന്നതോടെ മണിക്കെതിരെ നടപടിക്കു സാധ്യതയേറി.

വണ്‍, ടൂ, ത്രീ പ്രസംഗത്തിലൂടെ ഇടുക്കിയിലെ കൊലപാതകങ്ങളില്‍ തനിക്കും പാര്‍ട്ടിക്കും പങ്കുണ്ടെന്ന് ഏറ്റുപറഞ്ഞ് കൊലക്കേസില്‍ വിചാരണ നേരിടുന്ന മണി ഒരിക്കല്‍ക്കൂടി എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വിവാദ പ്രസംഗങ്ങളും പരമാര്‍ശങ്ങളും മന്ത്രി എം.എം. മണിയെ എന്നും കുടുക്കിയിട്ടേയുള്ളൂ. 2012 മേയ് 25ന് തൊടുപുഴ മണക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ നടന്ന വണ്‍, ടൂ, ത്രീ പ്രസംഗത്തിെന്റ അലയൊലികള്‍ അടങ്ങി വരുന്നതിനിടെയാണ് പെമ്പിളൈ ഒരുമക്കെതിരായ പരാമര്‍ശം വന്‍ വിവാദമായത്. ''ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. വണ്‍, ടൂ, ത്രീ, ഫോര്‍-ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ച ാ കൊന്നത്, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു'' അണികള്‍ കൈയടിച്ച ഈ വാക്കുകള്‍ പിന്നീട് മണിയെ വന്‍ കുരുക്കിലേക്കാണ് തള്ളിവിട്ടത്.

വണ്‍, ടൂ, ത്രീ പ്രസംഗമെന്ന പേരില്‍ പിന്നീട് വിവാദമായ ഈ വാക്കുകളാണ് മണിയെ ഒന്നര മാസത്തോളം ജയിലിലടച്ചത്. കാല്‍നൂറ്റാണ്ടിലധികം താന്‍ കൈയാളിയ പാര്‍ട്ടി ജില്ല സെക്രട്ടറി പദത്തില്‍നിന്ന് കുറച്ചുനാളത്തേക്കെങ്കിലും അകറ്റിനിര്‍ത്താന്‍ പ്രസംഗം കാരണമായി. പിന്നീട് മണി വീണ്ടും ശക്തനായി പാര്‍ട്ടി പദവിയിലേക്കെത്തി. എം.എല്‍.എയായി, മന്ത്രിയായി. മൂന്നാര്‍ ഒഴിപ്പിക്കലിെന്റ പശ്ചാത്തലത്തിലാണ് മണി അടുത്തിടെ വീണ്ടും പ്രസംഗങ്ങളിലൂടെ വിവാദത്തിനു തിരികൊളുത്തിയത്.

ദേവികുളം സബ് കലക്ടറെ ഊളമ്പാറക്ക് കൊണ്ടുപോയി മാനസിക രോഗത്തിനു ചികിത്സ നല്‍കുകയാണ് വേണ്ടതെന്നാണ് മണി പ്രതികരിച്ചത്. അയോധ്യയില്‍ പള്ളി പൊള്ളിച്ചത് പോലെയാണ് പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതെന്നും സബ് കലക്ടര്‍ ആര്‍.എസ്.എസിനുവേണ്ടി ഉപജാപം നടത്തുകയാണെന്നും ഇദ്ദേഹം പ്രതികരിച്ചു. ഇത് വ്യാപക വിമര്‍ശനത്തിനിടയാക്കിയതിനു പിന്നാലെയാണ് പെമ്പിളൈ ഒരുമക്കെതിരെയും അസഭ്യ പരാമര്‍ശം നടത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പെമ്പിളൈ ഒരുമൈ സമരത്തെ നയിച്ച സ്ത്രീകള്‍ക്ക് ആ സമയത്ത് കാട്ടില്‍ 'വേറെ പരിപാടി'യായിരുന്നെന്നാണ് മണി പറഞ്ഞത്. ഇടുക്കിയിലെ ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മണി സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചത്. സമരത്തില്‍ പങ്കെടുത്തവരെ മദ്യപാനികളായും വൃത്തികെട്ട സ്വഭാവക്കാരായും വിശേഷിപ്പിച്ച മണി അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പി ഇവര്‍ക്കു കൂട്ടുനിന്നെന്നും പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നാര്‍ ദൗത്യത്തിനു നേതൃത്വം നല്‍കിയ കെ.സുരേഷ് കുമാറും മാധ്യമപ്രവര്‍ത്തകരും അക്കാലത്ത് എല്ലാ ദിവസവും ഗസ്റ്റ് ഹൗസില്‍ കൂടി മദ്യപിക്കുകയായിരുന്നെന്നും മണി പറഞ്ഞു. ഈ പ്രസംഗത്തില്‍ത്തന്നെയാണ് ദേവികുളം സബ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടറാമിനെ ചെറ്റയെന്നു വിളിച്ചതും. ഇതേതുടര്‍ന്ന് സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ കക്ഷി ഭേദമന്യേ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

മണിയുടെ പരമര്‍ശത്തിനെതിരെ പാര്‍ട്ടിയും മുഖ്യമന്ത്രിയും രംഗത്തെത്തിയതോടെ ഒടുവില്‍ പെമ്പിളൈ ഒരുമക്കെതിരെ താന്‍ നടത്തിയെന്ന പരാമര്‍ശം വളച്ചൊടിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി എം.എം. മണി രംഗത്തെത്തി. പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മണി വ്യക്തമാക്കി.



എന്നാല്‍, എം.എം. മണി മൂന്നാറിലെത്തി മാപ്പുപറയാതെ തങ്ങള്‍ പിന്തിരിയില്ലെന്ന നിലപാടുമായി പൊമ്പിളൈ ഒരുൈമ മൂന്നാറില്‍ കുത്തിയിരിപ്പ് സമരം തുടരുകയായിരുന്നു. വണ്‍ ടൂ ത്രീ വിവാദത്തില്‍ പാര്‍ട്ടി നേരത്തേ ഒപ്പം നിന്നിരുന്നെങ്കില്‍ പെമ്പിളൈ ഒരുമ വിഷയത്തില്‍ നേതൃത്വം തന്നെ എം.എം. മണിയെ തള്ളി പറഞ്ഞിരിക്കുകയാണ്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (4 minutes ago)

വീട്ടിൽ തന്നെ പ്രസവം  (11 minutes ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (13 minutes ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (26 minutes ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (32 minutes ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (35 minutes ago)

പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ കുടുംബം മഴവെള്ളപ്പാച്ചിലില്‍പ്പെട്ടു; ഒമാനില്‍ രണ്ട് മലയാളികള്‍ മരിച്ചു  (47 minutes ago)

വടുതലയിലെ ‘മരണവീട്’; ഉറക്കാനെന്നപോലെ അണിയിച്ചൊരുക്കിയ പിഞ്ചുകുഞ്ഞുങ്ങൾ, നടുക്കം മാറാതെ കേരളം...  (1 hour ago)

വിമാന യാത്രയ്ക്കിടെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാര്‍ ചെലവഴിച്ചത് 13 മണിക്കൂര്‍  (1 hour ago)

ബ്ലോക്ക്ബസ്റ്റർ വിജയക്കുതിപ്പുമായി ആട് 3  (1 hour ago)

റഷ്യന്‍ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പല്‍ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി  (1 hour ago)

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (1 hour ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (2 hours ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (2 hours ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (2 hours ago)

Malayali Vartha Recommends