നിയമസഭാ സമ്മേളനം അടുത്തിരിക്കെ മണിയാശാന്‍ തലവേദനയാകുന്നു; സിപിഐ പണ്ടേ ആശാനെ കൈവിട്ടു...

നിയമസഭാ സമ്മേളനം അടുത്തിരിക്കെ മണിയാശാന്‍ സിപിഎമ്മിന് തലവേദനയാകുന്നു. ആശാന്‍ പറഞ്ഞതിനെ മുഖ്യമന്ത്രി മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ തള്ളിക്കളയുകയാണ്. മാധ്യമ പ്രവര്‍ത്തകരെ കള്ളുകിടിയന്‍മാരും ചുറ്റിക്കളിക്കാരാക്കിയതിനും പിന്നില്‍ അവര്‍ക്ക് വലിയ അമര്‍ഷമുണ്ട്. അതിനാല്‍ തന്നെ അവര്‍ ഈ വിഷയം കത്തിക്കാനാണ് തീരുമാനം.
അതേ സമയം ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. പെമ്പിളൈ ഒരുമൈയിലെ ഒരു സ്ത്രീയെ കുറിച്ചും മോശം പറഞ്ഞിട്ടില്ല. പ്രസംഗം സംബന്ധിച്ച തെറ്റിദ്ധാരണയില്‍ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടേയൂള്ളൂവെന്നും മണി. താന്‍ ഭൂമി കയ്യേറിയെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊണ്ടുവരുന്നത്. മാധ്യമങ്ങള്‍ക്കും സുരേഷ് കുമാറിനുമെതിരെ ഇന്നലെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സുരേഷ് കുമാര്‍ വഴിവിട്ട് പോയപ്പോള്‍ എതിര്‍ത്തിട്ടുണ്ട്. അന്ന് ചാനലുകാര്‍ സുരേഷ് കുമാറിന് കൂട്ടുനിന്നു. പറയാനുള്ളത് ഇനിയും പറയുമെന്നും എം.എം.മണി പറഞ്ഞു.
ഇന്നത്തെ ഹര്‍ത്താല്‍ അനാവശ്യമാണ്. താന്‍ ഒരു സ്ഥലത്ത് പെമ്പിളൈ ഒരുമൈ എന്ന വാക്ക് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. സ്ത്രീകളെ മോശമായി പറഞ്ഞിട്ടില്ല. അവര്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ ആവശ്യപ്പെടില്ല. സമരത്തിനിരുത്തിയവര്‍ തന്നെ സമരം അവസാനിപ്പിക്കട്ടെയെന്നും മണി പറഞ്ഞു. എത്ര നാറ്റിച്ചാലും ഞാന്‍ അതിനു മുകളില്‍ നില്‍ക്കും, കാരണം ഞാന്‍ സാധാരണക്കാരനായ പൊതു പ്രവര്‍ത്തകനാണ്. എല്ലാവരോടും സമഭാവനയോടുകൂടി മാത്രമേ പെരുമാറിയിട്ടുള്ളൂ, അര്‍ഹതയില്ലാത്ത ഒരു കാര്യത്തിലും താല്‍പര്യമില്ലെന്ന് എം.എം. മണി. ഭൂമി കയ്യേറിയെന്ന പ്രചാരണം തെറ്റെന്നും മണി പറഞ്ഞു.
സിപിഐക്കെതിരെ പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. അത് പറയാത്തത് മുന്നണി മര്യാദ മാനിച്ചിട്ടാണ്. പറയാനുള്ളത് മുന്നണി യോഗത്തില്‍ പറയും. പാര്‍ട്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മണി പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. ഭൂമി പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മൂന്നാറിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൊളിച്ച കുരിശ് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിലായിരുന്നു. കുരിശ് പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്നും എംഎം മണി പറഞ്ഞു.
https://www.facebook.com/Malayalivartha


























