നൂറിലേറെ നേതാക്കള്‍ക്കളുടെ വിഐപി സുരക്ഷ പിന്‍വലിച്ചു

ഉത്തര്‍പ്രദേശില്‍ നൂറിലേറെ നേതാക്കള്‍ക്ക് നല്‍കിവന്ന വിഐപി സുരക്ഷ പിന്‍വലിച്ചു. വിഐപി സംസ്‌കാരം അവസാനിപ്പിക്കുക എന്ന ബിജെപി തീരുമാനത്തിന്റെ ഭാഗമാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി. അതേസമയം, മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, മായാവതി എന്നിവര്‍ക്കുള്ള സെഡ് പ്ലസ് സുരക്ഷ തുടരും.
സംസ്ഥാനത്ത് വിഐപി സുരക്ഷ ലഭിച്ചിരുന്നത് 151 നേതാക്കള്‍ക്കാണ്. ഇതില്‍ 105 പേരുടെ സുരക്ഷ പിന്‍വലിച്ചു. അതേസമയം ബിജെപി നേതാവ് വിനയ് കട്യാര്‍ക്ക് സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള സുരക്ഷയും വര്‍ധിപ്പിച്ചു.
സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, അസംഖാന്‍, ഡിംപിള്‍ യാദവ്, രാം ഗോപാല്‍ യാദവ് എന്നിവരുടെ സുരക്ഷ വെട്ടിക്കുറച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ അഷു മാലിക്, രാകേഷ് യാദവ്, അതുല്‍ പ്രധാന്‍ എന്നിവര്‍ക്കുള്ള കമാന്‍ഡോ കാവലും പിന്‍വലിച്ചു. ഇവര്‍ക്ക് ഇനി ജില്ലാ പൊലീസ് സുരക്ഷ ലഭിക്കും.
ബിഎസ്പി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് ചന്ദ്ര മിശ്രയ്ക്കും യുപി മുന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജനനും നല്‍കിവന്ന സുരക്ഷ പൂര്‍ണമായും പിന്‍വലിച്ചു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് ഹാജര്‍ സംവിധാനം നടപ്പാക്കണമെന്നു യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. ഗ്രാമീണ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണു ബ്ലോക്ക് തലം വരെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ പുതിയ ഹാജര്‍ സംവിധാനത്തിനു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha


























