കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി:സെന്‍കുമാര്‍

ഡിപിജി സ്ഥാനത്തുനിന്നു മാറ്റിയ കേരള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് ടി.പി. സെന്‍കുമാര്‍. തനിക്കു വേണ്ടി ഹാജാരായ അഭിഭാഷകര്‍ക്കും നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുത്. തനിക്കെതിരെ ഉണ്ടാക്കിയ രേഖകളുടെ സത്യാവസ്ഥ കോടതിക്കു ബോധ്യമായെന്നും ഒരു കാലത്തും നടക്കാന്‍ പാറ്റത്ത കാര്യങ്ങളാണ് തനിക്കുനേരെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാരണം കൊണ്ടല്ല കോടതിയ സമീപിച്ചത്. ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയാണ് കോടതിയെ സമീപിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകരുതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























