സൗമ്യ വധക്കേസ്: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കും

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടുന്ന ആറംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വ്യാഴാഴ്ച സുപ്രീം കോടതിയുടെ ചേംബറിലാണ് വാദം നടക്കുക.
സുപ്രീം കോടതിയിലെ മൂന്ന് മുതിര്‍ന്ന ജഡ്ജിമാരും കേസില്‍ നേരത്തെ വിധി പറഞ്ഞ ജഡ്ജിമാരും ഉള്‍പ്പെടുന്നതാണ് വിശാല ബെഞ്ച്. കേസില്‍ ഗോവിന്ദച്ചാമിയുടെ ശിക്ഷയില്‍ ഇളവ് നല്‍കിയ കോടതി ഉത്തരവ് വലിയ പ്രതിഷേധത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനഃപരിശോധന ഹര്‍ജിയും കോടതി തള്ളിയിരുന്നു. മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കാട്ജു അടക്കമുള്ളവര്‍ വിധി പറഞ്ഞ ബെഞ്ചിനെ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരില്‍ ജസ്റ്റീസ് കാട്ജുവിന് കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടിവന്നിരുന്നു.
കേസിലെ പ്രതി ഗോവിന്ദച്ചാമിലെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഗോവിന്ദചാമിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നും. ഇതു ചോദ്യം ചെയ്ത് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ ആളൂരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റീസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു അന്ന് അപ്പീല്‍ പരിഗണിച്ചത്.
https://www.facebook.com/Malayalivartha


























