മന്ത്രി മണി ലക്ഷ്യമിട്ടത് സുരേഷ് കുമാറിനെയോ ഗോ മതിയെയോ അല്ല; വി എസിനെ

മന്ത്രി എം എം മണിയുടെ വിവാദ മൂന്നാര്‍ പ്രസംഗത്തില്‍ മണി ലക്ഷ്യമിട്ടത് വി എസ് അച്ചുതാനന്ദനെ. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.സുരേഷ് കുമാറിനെതിരെയായിരുന്നു മണിയുടെ പ്രസംഗമെങ്കിലും അദ്ദേഹം ലക്ഷ്യമിട്ടത് സുരേഷ് കുമാറിന്റെ ഗോഡ്ഫാദറായ വി എസിനെയാണ്.
പെമ്പിളേ ഒരുമൈ സമരം നടന്നത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി യായിരുന്ന കാലത്താണ്. അന്ന് സുരേഷ് കുമാര്‍ സര്‍വീസിലുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുമായി നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം. സുരേഷ് കുമാറിന്റെ സര്‍വീസില്‍ ബ്രേക്കുണ്ടായതും ഇക്കാലത്താണ്. ഇത്തരത്തില്‍ ബഹളം നടക്കുന്നതിനിടയിലായി രുന്നു ഗോമതിയും കൂട്ടരും സമരത്തിനിറങ്ങിയത്.
സര്‍ക്കാരിനെ തറപറ്റിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നയതന്ത്രജ്ഞനായ ഉമ്മന്‍ ചാണ്ടി വിഷയങ്ങളെയെല്ലാം നിഷ്പ്രഭമാക്കി കളഞ്ഞു. ഇത്രത്തോളം തന്ത്രജ്ഞതയോടെ നടത്തിയ മറ്റൊരു സമരം നേരിടല്‍ കേരളത്തിന്റെ ചരിത്രത്തിലില്ല.
കെ സുരേഷ്‌കുമാറിനെ ഇടുക്കിക്കാര്‍ കാണുന്നത് വി എസിന്റെ പ്രതിപുരുഷനായിട്ടാണ്. ആദ്യ മൂന്നാര്‍ ഓപ്പറേഷന്റെ കാലത്ത് സുരേഷ് കുമാറിന് ചുമതലയുണ്ടായിരുന്നു എന്നതാണ് മന്ത്രി മണിയെ പ്രകോപിപ്പിക്കുന്നത്. സുരേഷ് കുമാറുമായി ഇതിനു മുമ്പ് തന്നെ പലവട്ടം മണി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതേസമയം സുരേഷ് കുമാറിനോടുള്ള വിരോധം ഋഷിരാജ് സിംഗിനോടോ രാജു നാരായണസ്വാമിയോടോ മണി ആശാനില്ല.
മന്ത്രി മണിയെ പിണറായി പരസ്യമായി നിയമസഭയില്‍ പിന്തുണക്കാന്‍ കാരണവും വി എസിനോടുള്ള വിരോധം തന്നെയാണ്. സബ് കളക്ടര്‍ ശ്രീറാം നടത്തിയ കൈയേറ്റം ഒഴിപ്പിക്കലിന് പിന്നിലും വി എസും സുരേഷ് കുമാറുമാണെന്ന് പിണറായിക്ക് കൃത്യമായറിയാം. കൈയേറ്റം ഒഴിപ്പിക്കലിനു ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുരേഷ് കുമാര്‍ മൂന്നാറിലുണ്ടായിരുന്നു. സബ് കളക്ടര്‍ ശ്രീറാമിന്റെ കാറില്‍ കറങ്ങുകയായിരുന്ന സുരേഷ് കുമാറിനെ സി പി എമ്മുകാര്‍ പിടികൂടി. ഒടുവില്‍ ശ്രീറാമിന്റെ ഔദ്യോഗിക വാഹനം സുരേഷിന് ഒഴിവാക്കേണ്ടി വന്നു. ഇതെല്ലാം മനസിലിട്ടാണ് പാവം മണിയാശാന്‍ തുറന്നു പറഞ്ഞത്.
മുന്നാര്‍ ഓപ്പറേഷന്റെ പേരില്‍ സി പി ഐക്കുള്ള ആവേശത്തിനു പിന്നിലും വി എസാണെന്ന് പിണറായിക്കറിയാം. അതു കൊണ്ടു തന്നെ മണിയെ പിണറായി പൂര്‍ണമായി പിന്തുണയ്ക്കും.
https://www.facebook.com/Malayalivartha


























