മന്ത്രി എംഎം മണിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ സുരേഷ് കുമാറിന്റെ മുന്‍ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ സംഗീതാ ലക്ഷ്മണയുടെ പ്രതികരണം ഇങ്ങനെ

അയാള്‍ അത്തരക്കാരനല്ല. കേരളത്തിന്റെ വിദ്യുച്ഛക്തി മന്ത്രി എം.എം. മണിയും ഹൈകോടതിയിലെ അഭിഭാഷക സംഗീത ലക്ഷമണയും തമ്മിലെന്ത് ബന്ധം? ഒരു ബന്ധവും ഇല്ല. അമ്മാതിരി കള്‍ച്ചറില്ലാത്തവന്മാരുമായി എനിക്ക് ഒരു കാലത്തും ഒരു ബന്ധവുമുണ്ടായിട്ടില്ല. 4 പ്രവൃത്തിദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ പോയ ഞാന്‍ കൊച്ചിയിലെ 3 വിവിധ കോടതികളില്‍ എത്തിയിരുന്നു. അവിടൊക്കെ കണ്ട പല സഹപ്രവര്‍ത്തകര്‍ക്കും എന്നില്‍ നിന്ന് അറിയേണ്ടിരുന്നത് പുള്ളിക്കാരനെ കുറിച്ച് എം.എം. മണി പറഞ്ഞതില്‍ വല്ല സത്യവുമുണ്ടോ എന്നാണ്. ഇവിടെ പുള്ളിക്കാരന്‍ എന്നാല്‍ മുന്‍ ഭര്‍ത്താവ് എന്നാണ് പര്യായം. നേരത്തെ തന്നെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് 'എന്തുകൊണ്ടാണന്നറിയില്ല സുരേഷ് കുമാറിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ സംഗീത ലക്ഷമണയെ ഒര്‍മ്മ വരും' എന്ന്. അവര്‍ക്ക് അങ്ങനെ ഒര്‍മ്മ വരുന്നതിന് എനിക്കൊന്നും ചെയ്യാനാവില്ല എന്നത് കൊണ്ട് ഞാന്‍ ഇതൊന്നും ഗൗനിക്കാറില്ല തന്നെ.
എന്നാലിന്ന്, സംഗതികള്‍ കുറച്ച് കടന്ന കൈയ്യായി പോയി. എന്റെ മുന്‍ ഭര്‍ത്താവ് സുരേഷ് കുമാറിന് മൂന്നാറില്‍ മദ്യപാനവും പെണ്ണുപിടിയുമായിരുന്നു പണി എന്ന് എം.എം. മണി പറഞ്ഞു പോലും. മണി പറഞ്ഞതിന്റെ സത്യാവസ്ഥയാണ് ചിലര്‍ക്ക് എന്നില്‍ നിന്നറിയേണ്ടത്. മൂന്നാം ഭാര്യയോടെപ്പം കഴിയുന്ന ഒരാളുടെ മദ്യപാനത്തെയും പെണ്ണുപിടിത്തത്തെയും കുറിച്ച് എന്നോ വേര്‍പെട്ടു പിരിഞ്ഞു പോയ ഒന്നാം ഭാര്യയോട് ചോദിക്കുക!! എന്ത് മിിീ്യശിഴ ആയ പരിപാടിയാണിത്!! എന്ത് ഹീഴശര ആണിതിലുള്ളത്?? ചീിലെിലെ!!
ഇത്രയും പറഞ്ഞു നിര്‍ത്തിയാല്‍ ശരിയോ എന്ന് എനിക്ക് സംശയം. അതിനാല്‍ ഇതു കൂടി പറയാം. മൂന്നാറില്‍ സുരേഷ് കുമാറിന് മദ്യപാനവും പെണ്ണുപിടിത്തവും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. 1999ല്‍ പിരിഞ്ഞതാണ് ഞങ്ങള്‍. ഞങ്ങളുടെ വിവാഹത്തിനൊക്കെ മുന്‍പ് തന്നെ അദ്ദേഹത്തിന് മദ്യപാന ശീലമുണ്ടായിരുന്നു. എന്നാലത് ഒരു തരത്തിലും പ്രശ്‌നമുണ്ടാക്കുന്ന മദ്യപാനായിരുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ആ മദ്യപാനം എനിക്ക് ഇഷ്ടവുമായിരുന്നു. സുരേഷ് കുമാര്‍ എറ്റവും ൃീാമിശേര ആയി പെരുമാറുകയും തികച്ചും ശിലേഹഹലരൗേമഹ ആയി സംസാരിക്കുകയും ചെയ്യ്തിരുന്നത് അപ്പോഴാണ്. ഇതൊക്കെ കണ്ടു പഠിച്ച് അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മദ്യപാനം തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട്, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മദ്യപാനം പാടെ ഒഴിവാക്കി എന്നാണ് അറിഞ്ഞത്.
ഇനി പെണ്ണുപിടിത്തത്തിന്റെ കാര്യം; എം.എം. മണി എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നെനിക്ക് മനസ്സിലാവുന്നില്ല. ഞാനറിയുന്ന സുരേഷ് കുമാര്‍ പെണ്ണുപിടിക്കാനായി മൂന്നാര്‍ വരെ പോകുമെന്നോ മൂന്നാറില്‍ പോയി പെണ്ണുപിടിക്കുമെന്നോ കരുതാന്‍ എനിക്കാവുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്ത്, സുരേഷ് കുമാറിന് ഞാനല്ലാതെ മറ്റൊരു സ്ത്രിയുമായി ബന്ധമുള്ളതായി, അടുത്ത സൗഹൃദമെങ്കിലും ഉള്ളതായി ഒരിക്കല്‍ പോലും ഒരു തവണ പോലും എനിക്ക് സംശയിക്കാനുള്ള അവസരം അദ്ദേഹം തന്നിട്ടില്ല. പിരിഞ്ഞ ശേഷം, എന്റെ കൈയ്യില്‍ നിന്ന് പോയ ശേഷം അദ്ദേഹം പെണ്ണുപിടിച്ചു നടക്കുന്നുവെങ്കില്‍; അത് സത്യമാണ് എന്നല്ല, സത്യമെങ്കില്‍ അത് എനിക്ക് സന്തോഷമുണ്ടാവുന്ന കാര്യമല്ലേ
https://www.facebook.com/Malayalivartha


























