മണിയ്‌ക്കെതിരെ സമരം ശക്തമാക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനം

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. മണിയ്‌ക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നാളെ വൈകിട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ സത്യാഗ്രഹം നടത്തും. മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണിതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ മൂന്നാര്‍ സന്ദര്‍ശിക്കും. അവിടെ പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. മണിയെ മന്ത്രിസഭയില്‍ തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കരുത്. മണിയുടെ പ്രസ്താവന സംബന്ധിച്ച് സി.പി.എം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























