സൗമ്യ വധക്കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും

സൗമ്യ വധക്കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ദീര്‍ഘകാലം കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ചെലമേശ്വറിനെയാണ്. കേരളത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ കേരളത്തിന്റെ മകള്‍ക്ക് നീതി നല്‍കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
ഗോവിന്ദച്ചാമിയാണോ സൗമ്യയെ തീവണ്ടിയില്‍ നിന്നും തള്ളി താഴെയിട്ടത് എന്ന സംശയത്തിന്റെ ആനുകൂല്യത്തിലാണ് ചാമിക്ക് കിട്ടേണ്ട വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.
ജീവപര്യന്തം തടവിന് ഒരു വലിയ കുഴപ്പമുണ്ട്. തടവില്‍ കഴിയുന്നയാള്‍ സര്‍ക്കാരിനു പ്രിയപ്പെട്ടവനാണെങ്കില്‍ ചുളിവിന് ഇറങ്ങി പോകാം. ഇത്തരത്തിലൊരു ഫയല്‍ അടുത്ത കാലത്ത് ഗവര്‍ണര്‍ നിര്‍സിച്ചിരുന്നു. ചിലപ്പോള്‍ ചാമിക്ക് വേണ്ടത്ര സ്വാധീനം സര്‍ക്കാരില്‍ ഉണ്ടാകണമെന്നില്ല. ചാമിയെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് സ്വാധീനമുണ്ടായാല്‍ മതി.
ഒറ്റ കൈയ്യന്‍ ചാമിക്ക് എങ്ങനെ ആരോഗ്യ ദൃഢഗാത്രയായ ഒരു പെണ്‍കുട്ടിയെ തള്ളിയിടാന്‍ കഴിയുമെന്നാണ് സുപ്രീം കോടതി ചോദിച്ചത്. ഒറ്റ കൈയന്‍മാരുടെ അന്യാദൃശമായ ആരോഗ്യത്തെ കുറിച്ചുള്ള അറിവില്ലായ്മയായിരിക്കും ചിലപ്പോള്‍ ഇത്തരമൊരു സന്ദേഹത്തിനു കാരണമായത്. ചാമിക്ക് വേണമെങ്കില്‍ സൗമ്യയെ ചവിട്ടി തളളിയിടാമല്ലോ. എന്നാല്‍ അതൊന്നും വേണ്ട രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാര്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല.
സൗമ്യ വധക്കേസ് രജിസ്റ്റര്‍ ചെയ്ത ആദ്യഘട്ടത്തില്‍ പോലീസിനുണ്ടായ വീഴ്ചകളാണ് കേസിനെ ഇന്നത്തെ അവസ്ഥയിലാക്കിയത്. പിന്നീട് കോടതികളെ കുറ്റം പറയാന്‍ തുടങ്ങി. ഇതിനിടയില്‍ ചില ഗ്രൂപ്പുകള്‍ ചാമിക്കു പിന്നിലുണ്ടെന്ന അഭ്യൂഹവും ശക്തമായി.
ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് മിനിറ്റുകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള അടിഭാഷകനാണ്. ജയിലില്‍ കഴിയുന്ന ചാമി എങ്ങനെ ഇങ്ങനെയൊരു വക്കീലിന് ഫീസു കൊടുക്കുമെന്ന് ചിന്തിക്കുന്നവരുണ്ടാകും.
കേരളത്തിന്റെ സൗമ്യ ഉത്തരേന്ത്യക്കാരെ സംബന്ധിച്ചടത്തോളം ഒരു സംഭവമേയല്ല. ഡല്‍ഹിയിലും മറ്റും ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണ്. കേരളത്തിലാകട്ടെ അതൊരു പുതിയ സംഭവമാണ്.
ഇനി ആശ്രയം ജസ്റ്റിസ് ചെലമേശ്വര്‍ തന്നെയാണ്. അദ്ദേഹത്തിനു മാത്രമാണ് കേരളത്തിലെ സവിശേഷ സാഹചര്യം പരിചയമുള്ളത്. ഗോവിന്ദ ചാമിമാര്‍ ഇനി ഉണ്ടാകാതിരിക്കണമെങ്കില്‍ സുപ്രീം കോടതി കനിയണം. തൂക്കുകയര്‍ ഇല്ലെങ്കില്‍ മരണം വരെയെങ്കിലും തടവ്.
https://www.facebook.com/Malayalivartha


























