എം.എം മണിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത; സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നും എംഎം മണി വിഷമത്തോടെ പോയി; തീരുമാനം സംസ്ഥാന സമിതി യോഗത്തില്‍

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി എം.എം മണിക്കെതിരെ സി.പി.എം നടപടി എടുത്തേക്കും. മണിക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പൊതുവികാരം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പ്രസംഗങ്ങളില്‍ ജാഗ്രതക്കുറവ് കാണിക്കുന്നത് ഇത് ആദ്യമായല്ലെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
മണിയുടെ തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നഷ്ടമാക്കിയെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു. നടപടി സംബന്ധിച്ച് നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമെടുക്കും. മണിയുടെ തുടര്‍ച്ചയായ വിവാദ പ്രസംഗങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് എം.എം മണി പറഞ്ഞു.
പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ എം.എം മണി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. മൂന്നാര്‍ ഒഴിപ്പിക്കലില്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ വിമര്‍ശിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.
അതേസമയം സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നും മണി വിഷമത്തോടെ ഇറങ്ങി വന്ന് പറഞ്ഞത് ഇതാണ്. എല്ലാം പോയീല്ലേ... ഇനിയെന്ത് പറയാന്‍... ബാക്കി അവര് പറയും
https://www.facebook.com/Malayalivartha


























