Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

ഭര്‍ത്താവില്‍ നിന്നു ഗര്‍ഭം മറച്ചു വച്ച് പ്രസവിച്ചു;  നവജാതശിശുവിന്റെ മൃതദേഹം യുവതി ടോയ്‌ലറ്റിനു സമീപം കുഴിച്ചിട്ടു

26 APRIL 2017 08:07 AM IST
മലയാളി വാര്‍ത്ത

തൃപ്പൂണിത്തുറ ചൂരക്കാട്ട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിന് ഒരു ദിവസം മാത്രമാണ് പ്രായമുള്ളത്. ചൂരക്കാട് പൊതിപ്പറമ്പില്‍ പ്രദീപ് സ്വപ്ന ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

മൃതദേഹം വീട്ടിലെ കുളിമുറിക്കു സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ഗര്‍ഭിണി ആയിരുന്നുവെന്ന വിവരം സ്വപ്ന മറച്ചുവച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ് നിര്‍മ്മാണ തൊഴിലാളിയായ പ്രദീപും ഭാര്യ സ്വപ്‌നയും രണ്ട് ആണ്‍മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത് ഒരു വീട്ടിലാണെങ്കിലും ഒന്നരവര്‍ഷമായി ദമ്പതികള്‍മ ാനസികമായി അകന്നു കഴിയുകയാണ്. തിങ്കളാഴ്ച വൈകിട്ട് പണി കഴിഞ്ഞ് ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ സ്വപ്‌ന കടുത്ത വയറുവേദന മൂലം പ്രയാസമനുഭവിക്കുന്നത് കണ്ടു.

ആശുപത്രിയില്‍ പോകാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. രാത്രിയായപ്പോള്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സ്വപ്‌നയെയും കൊണ്ട് പ്രദീപ് എറണാകുളം ലക്ഷ്മി ആശുപത്രിയിലെത്തി. ഭാര്യയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. തൈറോയ്ഡിന് മരുന്നു കഴിക്കുന്നതുമൂലമാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടറോട് നുണ പറഞ്ഞെങ്കിലും പരിശോധനയില്‍ പ്രസവിച്ചതാണു കാരണമെന്ന് ഡോക്ടര്‍ക്കു മനസ്സിലായി. തുടര്‍ന്ന് താന്‍ വീട്ടില്‍ പ്രസവിച്ചെന്നും കുട്ടി മരിച്ചതിനാല്‍ വീട്ടില്‍ കുഴിച്ചിട്ടെന്നും യുവതി സമ്മതിച്ചു.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ചൂരക്കാട്ടിലുള്ള പ്രദീപിന്റെ വീട്ടുമുറ്റത്ത് നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ ഗര്‍ഭിണിയായിരുന്നെന്ന് പ്രദീപിന് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഒരു വര്‍ഷമായി തൈറോയ്ഡിനും കൊളസ്‌ട്രോളിനും മരുന്നു കഴിക്കുന്നതിനാല്‍ ശരീരം തടി വയ്ക്കുകയാണെന്നാണ് സ്വപ്‌ന ഭര്‍ത്താവിനെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ബാത്ത്‌റൂമില്‍ വച്ച് സ്വപ്‌ന പ്രസവിച്ചു. തറയില്‍ തലയടിച്ച് വീണ് കുഞ്ഞ് മരിക്കുകയും പൊക്കിള്‍ കൊടി വലിഞ്ഞു പൊട്ടുകയും ചെയ്തു. കുഞ്ഞു മരിച്ചെന്നറിഞ്ഞ യൂവതി ബാത്ത് റൂമിന് തൊട്ടടുത്ത് കൈ കൊണ്ട് കുഴി എടുത്ത് മൃതദേഹം മറവു ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നാണ് നവജാതശിശു മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് സംസ്‌കരിക്കും.

എറണാകുളം പനമ്പള്ളി നഗര്‍ സ്വദേശിനിയായ സ്വപ്‌നയെ 11 വര്‍ഷം മുമ്പാണ് പ്രദീപ് വിവാഹം കഴച്ചത്. പത്തും അഞ്ചും വയസ്സുള്ള രണ്ട് ആണ്‍മക്കള്‍ ഇവര്‍ക്കുണ്ട്. സംഭവത്തില്‍ സ്വപ്നയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കൊലപാതക സാധ്യത അടക്കമുള്ളവ പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മാതാവ് പോലീസ് നിരീക്ഷണത്തിലാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (12 minutes ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (23 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (40 minutes ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (1 hour ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (2 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (3 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (4 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (4 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (5 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (5 hours ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (5 hours ago)

Malayali Vartha Recommends