Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

നാട്ടിന്‍ പുറത്തുകാര്‍ വിടുവായന്‍മാരല്ല; പഠിപ്പു കുറഞ്ഞവരെ അവഹേളിച്ചു സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്

26 APRIL 2017 11:50 AM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ വിദ്യാഭ്യാസം കാര്യമായില്ലാത്ത വിഎസിനെ പോലെ സംസ്‌കാര സമ്പന്നരായ നേതാക്കളും ജനങ്ങളും ധാരാളമുള്ള കേരളത്തിലെ പഠിപ്പു കുറഞ്ഞവരെ അവഹേളിച്ചു സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്. നാട്ടിന്‍ പുറത്തുകാര്‍ പോലും പറയാന്‍ മടിക്കുന്ന ഭാഷയാണ് മണി പറഞ്ഞത്. പക്ഷെ മണി പറഞ്ഞത് നാട്ടിന്‍പുറത്തുകാരന്റെ ഭാഷയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ന്യായീകരിച്ചത്. പക്ഷെ ഇതാണോ നാട്ടിന്‍ പുറത്തുകാരന്റെ ഭാഷയെന്നാണ് നാട്ടിന്‍പുറത്തുകാരുടെ ചോദ്യം. 

ഏതു നാടിന്റെയും സംസ്‌കാരം അവിടത്തെ നാട്ടുഭാഷയില്‍ തെളിഞ്ഞുകാണാം. ഹൃദയശുദ്ധിയും സ്‌നേഹാദരങ്ങളും നിറഞ്ഞ മലയാളത്തിന്റെ നാട്ടുമൊഴിച്ചന്തത്തെയോര്‍ത്ത് അഭിമാനിക്കുന്നവരാണ് ലോകമെങ്ങുമുള്ള മലയാളികള്‍. മലിനഭാഷയില്‍ പ്രസംഗം നടത്തിയ മന്ത്രിയെ ന്യായീകരിക്കാന്‍ വേണ്ടി ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി നമ്മുടെ നാട്ടുഭാഷയുടെ തന്നെ വില ഇടിച്ചപ്പോള്‍ മധുര മലയാളത്തിന്റെയും മുഴുവന്‍ മലയാളികളുടെയും വില കൂടിയാണ് ഇടിഞ്ഞത്.

ഒരു നാടിന്റെ കുലീനതയുടെ അളവുകോല്‍ നാടു ഭരിക്കുന്നവരുടെ നാവിലുമുണ്ട്. അധികാരിയെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഉണ്ടാവേണ്ട അടിസ്ഥാന മര്യാദയുടെ ഭാഗം തന്നെയാണ് മറ്റുള്ളവരോടുള്ള ബഹുമാനം.
സ്ഥാനത്തിന്റെ വലുപ്പവും സമൂഹത്തിന്റെ അന്തസ്സും പ്രായത്തിന്റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദയാണ് ഇടുക്കിജില്ലയിലെ അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി എം.എ. മണി കളഞ്ഞുകുളിച്ചത്.

പ്രസംഗത്തിനിടെ മന്ത്രി നടത്തിയ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നാടാകെ പ്രതിഷേധത്തിനു കാരണമായിട്ടും അതു നയായീകരിക്കാന്‍ മന്ത്രി മണിയുടെ സംസാരം നാടിന്റെ ശൈലിയാണ് എന്നു പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയും അധമമായ ഭാഷയിലാണു കേരളത്തിലെ ഗ്രാമ്യജനത സംസാരിക്കുന്നതെന്നു നാടിന്റെ മുഖ്യമന്ത്രി തന്നെ പറയുന്നതോളം വലിയ അപമാനമെന്താണ്? രാഷ്ട്രീയ മൂല്യങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും ശ്രീകോവിലായി കരുതപ്പെടുന്ന നിയമസഭയില്‍ നടന്നതാണ് മുഖ്യമന്ത്രിയുടെ ന്യായീകരണമെന്നത് ഈ നാണക്കേടിനൊപ്പം ചേര്‍ത്തുവയ്ക്കാം.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്ന് അന്തസുറ്റ സമീപനങ്ങളാണ് സമൂഹം എപ്പോഴും പ്രതീക്ഷിക്കുന്നത്. വാക്കിലും പെരുമാറ്റത്തിലുമൊക്കെ ആ കുലീനത കൈമോശം വരുമ്പോള്‍ അതു ജനത്തെ കൊഞ്ഞനംകുത്തലാവുന്നു. അതുകൊണ്ടാണു തിരഞ്ഞെടുപ്പുവേളയിലും നിയമസഭയിലുമൊക്കെ ഉണ്ടാകുന്ന തരംതാണ പ്രയോഗങ്ങളും പ്രതികരണങ്ങളും വലിയ ഒച്ചപ്പാടിനു വഴിവയ്ക്കുന്നതും. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടിരൂപ പ്രതിഫലം മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് പ്രഖ്യാപിച്ചപ്പോള്‍ ആ വാക്കുകളിലെ സംസ്‌കാര രാഹിത്യത്തിനെതിരെയും അധമത്വത്തിനെതിരെയും ഒരേ സ്വരത്തില്‍ പ്രതിഷേധമുയര്‍ത്തിയവരാണ് കേരളത്തിലുള്ളവര്‍. കാരണം, വാക്കിലെ വിഷമാലിന്യം ചോദ്യം ചെയ്യപ്പെടാനുള്ളതാണെന്നു നമുക്കറിയാം. 

വിവരവും വിവേകവുമുള്ള നേതാക്കളെ മാത്രം ജനം അംഗീകരിക്കുന്ന കാലമാണിത്. നാവിന്റെ വിലയും നിലയും തിരിച്ചറിയാതെയുള്ള വാക്കുകള്‍ സ്വന്തം മൂല്യം കുറയ്ക്കുന്നതിനു മാത്രമേ പ്രയോജനപ്പെടൂ. ഏതു സാഹചര്യത്തിലും ആത്മനിയന്ത്രണം കൈവെടിയാത്തവര്‍ക്കും സംസ്‌കാരമുള്ള ഭാഷ ഉപയോഗിക്കുന്നവര്‍ക്കും മാത്രമേ നേതാവ് എന്ന സ്ഥാനത്തിന് അര്‍ഹതയുള്ളൂ. ആ അര്‍ഹതയാണു മന്ത്രി എം.എം. മണി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടിയും വിലകുറഞ്ഞ കാരണങ്ങള്‍ നിരത്തി അതിനെ ന്യായീകരിക്കരുത്. എന്തെങ്കിലും അധിക്ഷേപകരമായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയായ കാര്യമല്ലെന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞ മുഖ്യമന്ത്രി ഇന്നലെ മന്ത്രിയെ ന്യായീകരിച്ചപ്പോള്‍ അതിലൊരു മലക്കം മറിച്ചിലാണു കേരളം കണ്ടത്.

പരസ്പര ബഹുമാനത്തോടെ ഈടുറ്റ ചര്‍ച്ചകള്‍ നടത്തി ജനകീയ പ്രശ്‌നങ്ങള്‍ക്കും നാടിന്റെ വികസന പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന നിലവാരമുള്ള രാഷ്ട്രീയ സംസ്‌കാരത്തിലേക്കു കേരളം മടങ്ങണമെന്നാണു ജനം ആഗ്രഹിക്കുന്നത്. മന്ത്രിമാരടക്കം പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത് സമചിത്തതയും അന്തസുറ്റ വാക്കും നോക്കും പ്രവൃത്തിയുമാണെന്നത് അവര്‍ ഒരിക്കലും മറന്നുകൂടാ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (10 minutes ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (21 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (27 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (38 minutes ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (1 hour ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (2 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (3 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (3 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (4 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (5 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (5 hours ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (5 hours ago)

Malayali Vartha Recommends