സെന്‍കുമാര്‍ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചില്ല

ടി.പി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കുന്ന വിഷയം ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമപരമായ നടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സംസ്ഥാന പോലീസ് മേധാവിയായി ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പുസഹിതമാണ് കത്തുനല്‍കിയത്.
ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി.
ജിഷ, പുറ്റിങ്ങല്‍ കേസുകളിലെ വീഴ്ചയും കാര്യക്ഷമതയില്ലാത്ത നേതൃത്വവും ആരോപിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിന് എതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























