സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഓഫീസറായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഓഫിസറും ഓഫീസറായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയൊരു വെള്ളരിക്കാപ്പട്ടണമല്ല ഇത്. ആ ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ പറഞ്ഞാല്‍ ഏത് ഓഫിസറാണ് കേള്‍ക്കുക എന്ന പ്രതിപക്ഷ ആരോപണത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യം നടപ്പാക്കാന്‍ ബാധ്യതയുള്ളവരാണ് ഓഫിസര്‍മാര്‍. അല്ലാതെ അവര്‍ക്ക് തോന്നുന്ന കാര്യം നടപ്പാക്കാനുള്ളവരല്ല. സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യം നടപ്പാക്കുകതന്നെ ചെയ്യും. അതില്‍ ഒരു സംശയവും വേണ്ട. അനാവശ്യമായ ചില ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട. ഒരു തരത്തിലുള്ള കൂട്ടുത്തരവാദിത്തമില്ലായ്മയും സര്‍ക്കാറിനില്ല. പൂര്‍ണമായും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ്.
ഇടുക്കിയുടെ മൂന്നാര്‍ ഭാഗത്തിന്റെ പ്രത്യേകത അതേപോലെ നിലനിര്‍ത്താനാകണം. അത് തകര്‍ക്കുന്ന രീതിയിലെ ഒരു ൈകേയറ്റം അനുവദിക്കില്ല. ആ ൈകേയറ്റം ഒഴിപ്പിക്കുകതന്നെ ചെയ്യും. തെറ്റിദ്ധാരണ ഉണ്ടാക്കി സര്‍ക്കാറിനെ വേണ്ടാത്ത രീതിയില്‍ ചിത്രീകരിക്കാവുന്ന സംഭവം ഉണ്ടായപ്പോള്‍ അത് നടക്കാന്‍ പാടില്ലായിരുന്നു എന്നാണ് ചൂണ്ടിക്കാണിച്ചത്. അത് ഒരുവിഭാഗം ജനങ്ങളുടെ വിശ്വാസത്തിെന്റ പ്രശ്‌നമാണ് ഫപിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha


























