ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോര്‍പ്പറേഷന്‍ ആസ്ഥാനത്തെത്തി. ഞങ്ങള്‍ പടിപടിയായി ഉയര്‍ന്നുവരും. ബിജെപിയുടെ അഭിമാനകരമായ നേട്ടം. പ്രധാനമന്ത്രി വികസനരേഖ അവതരിപ്പിക്കാനെത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തവണ ജയിക്കേണ്ടതായിരുന്നു. തൃശൂരില്‍ താമര വിരിഞ്ഞു ഇപ്പോള്‍ തിരുവനന്തപുരത്ത്. ഞങ്ങള്‍ക്ക് ഇത് വലിയ അധ്വാനം, ശ്രമം ആണ്.
പടിപടിയായി ഉയര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. എം ആര്‍ ഗോപനാണ് വി വി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. വി ജി ഗിരികുമാര്‍ പിന്‍താങ്ങി. 51 വോട്ടുകള്‍ നേടിയാണ് വി വി രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് വി വി രാജേഷിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha


























