സൗമ്യവധക്കേസ് : സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി ഇന്ന സുപ്രീം കോടതി പരിഗണനയില്‍

സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അടക്കം ആറ് ജഡ്ജിമാരാണ് തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ചേംബറില്‍ പരിശോധിക്കുന്നത്.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കോടതിക്ക് മുന്നിലുണ്ട്. പുന:പരിശോധനാഹര്‍ജി തളളിയതിനെ തുടര്‍ന്നാണ് അവസാനശ്രമമെന്ന നിലയില്‍ സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha


























