നിയമസഭ ആദ്യ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികാഘോഷ നിറവില്‍

ആദ്യ നിയമസഭാ സമ്മേളനം ചേര്‍ന്നതിന്റെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് നിയമസഭാ സമ്മേളനം പഴയ നിയമസഭാ ഹാളില്‍ ചേരുകയാണ്. ആദ്യ നിയമസഭാ സമ്മേളന അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തിയാണ് സഭ നടപടിക്രമങ്ങളിലേക്ക് കടന്നത്. ചോദ്യോത്തര വേള പൂര്‍ത്തിയായി.
1957 ഏപ്രില്‍ 27നാണ് സ്വതന്ത്ര കേരളത്തിലെ ആദ്യ നിയമസഭാ സമ്മേളനം നടന്നത്. സെക്രട്ടറിയേറ്റിലെ നിയമസഭാ ഹാളില്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി നയിച്ച സഭയില്‍ ഭരണപക്ഷത്തിന് നേതൃത്വം നല്‍കിയത് ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവ് പി ടി ചാക്കോ ആയിരുന്നു. ആദ്യ നിയമസഭയുടെയും ആദ്യ മന്ത്രിസഭയുടെയും വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പഴയ നിയമസഭാ ഹാളില്‍ നിയമസഭ സമ്മേളിച്ചത്.
പതിവുപോലെ ചോദ്യത്തരവേള 8.30 മുതല്‍ 9.30 വരെയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ ആദ്യ നിയമസഭയെ അനുസ്മരിച്ച് കക്ഷി നേതാക്കള്‍ സംസാരിക്കും. ചരിത്രപ്രാധാന്യമായ ഈ സമ്മേളനത്തില്‍ തന്നെ സ്‌കൂളുകള്‍ മലയാളം നിര്‍ബന്ധമാക്കുന്ന ബില്ലും അവതരിപ്പിക്കും. സമ്മേളനത്തിന്റെ ചരിത്ര പ്രാധാന്യം പരിഗണിച്ച് എം എം മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പ്രതിപക്ഷം ഒഴിവാക്കി.
https://www.facebook.com/Malayalivartha


























