ഇത് ഭക്ഷണം കഴിച്ചുള്ള നിരാഹാരം; മൂന്നാറില്‍ നിരാഹാരമിരിക്കുന്ന നീലകണ്ഠന്‍ ആഡംബരകാറില്‍ ഉണ്ടുറങ്ങുകയാണെന്ന് ദേശാഭിമാനി

സമരം പൊളിക്കാന്‍ സര്‍വ അടവും പയറ്റി സിപിഎം. നിരാഹാരമല്ല നടക്കുന്നത് നിരന്തരാഹാരമാണെന്ന് കളിയാക്കുന്നവരുണ്ട്. ഏത്തപ്പഴം ടോര്‍ച്ചിലൊളിപ്പിച്ച് കടത്തുന്ന നിരാഹാര തമാശകളും കേരളത്തില്‍ സുലഭം. നിരാഹരസമരത്തെ ആക്ഷേപിക്കാന്‍ എക്കാലത്തും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. ഇപ്പോളിതാ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് നിരാഹാരം തുടരുന്ന ആംആദ്മി പാര്‍ട്ടിനേതാവ് സിആര്‍ നീലകണ്ഠനാണ് ഇത്തരത്തിലുള്ള ആരോപണം നേരിടുന്നത്.
ആരോപണം നടത്തുന്നത് സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയാണ്. നിരാഹാരമിരുന്ന നീലകണ്ഠന്റെ ഊണും ഉറക്കവും ആഡംബരകാറില്‍ എന്ന തലക്കെട്ടിലാണ് ഇടുക്കിയില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാറില്‍ നാല്‍വര്‍സംഘം നടത്തുന്ന നിരാഹാരസമരത്തിന്റെ ശക്തി തെളിയിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ദേശാഭിമാനി വാര്‍ത്ത ആരംഭിക്കുന്നത്. ഗോമതി അടക്കമുള്ള മൂന്നു സ്ത്രീകള്‍ക്കൊപ്പം നിരാഹാരം പ്രഖ്യാപിച്ച സിആര്‍ നീലകണ്ഠന്‍, അന്തിമയങ്ങിയപ്പോള്‍ ആഡംബരകാറില്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നും ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നീലകണ്ഠനും നിരാഹാരം പ്രഖ്യാപിച്ചത്. സമരപ്പന്തലില്‍ ഗോമതിയടക്കമുള്ള മൂന്നുസ്ത്രീകളും ചാനല്‍ പ്രതിനിധികളും മാത്രമായിരുന്നു ഒപ്പം. രാത്രിയായതോടെ ചാനലുകാര്‍ കളംവിട്ടു. നല്ലതണുപ്പും. ഗോമതിയും കൂട്ടരും സമരപ്പന്തലിന് സമീപത്തെ പായയില്‍ ഉറക്കമായി. അസ്വസ്ഥനായ നീലകണ്ഠന്‍ ഫോണില്‍ ആരെയോ ബന്ധപ്പെട്ടതോടെ ഒരു ആഡംബരകാര്‍ എത്തി. നീലകണ്ഠന്‍ അതിനുള്ളില്‍ കയറി. ഒരാളെത്തി ഭക്ഷണപ്പൊതിയും വെള്ളവും കൈമാറി.ദേശാഭിമാനിയുടെ വാര്‍ത്ത ഇങ്ങനെ തുടരുന്നു. നിരാഹാരമെന്നാല്‍ ഭക്ഷണം കഴിക്കാതെയുള്ള സമരമെന്നാണ് നാട്ടുനടപ്പ്. എന്നാല്‍ കാറില്‍ കയറി, സിആര്‍ ഭക്ഷണം കഴിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് ദേശാഭിമാനി മുന്നോട്ടുവെക്കുന്നത്. മാത്രമല്ല, ഭക്ഷണവുമായി വരാനായി സിആര്‍, ആളുകളെ വിളിച്ചുവരുത്തിയെന്നും ദേശാഭിമാനി പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം നിരവധിയാളുകള്‍ കമന്റുചെയ്തിട്ടുണ്ടെന്നും വാര്‍ത്ത പറയുന്നു. ശേഷം വീഡിയോയുടെ പശ്ചാത്തലത്തിലുള്ള സംസാരവും ദേശാഭിമാനി എഴുതിയിരിക്കുന്നു. ഇതാണ് പൊമ്പിളൈ ഒരുമൈയുടെ സമരപ്പന്തല്‍..എല്ലാവരും കാണുക.. ഒരു മനുഷ്യനെ കണ്ടില്ല (കാലിക്കസേരകള്‍ മാത്രം) കണ്ടല്ലോ;നിരാഹാരം കിടക്കുന്ന ചേട്ടനാണ് ഈ ചേട്ടന്‍(കാറിനുള്ളില്‍ വിശ്രമിക്കുന്ന നീലകണ്ഠന്റെ മുഖത്തേക്ക് ക്യാമറ) ഇളിഭ്യനായ നീലകണ്ഠന്‍ കൈ ഉയര്‍ത്തിയ ശേഷം കാറില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമം നടത്തുന്നതോടെയാണ് ദൃശ്യം അവസാനിക്കുന്നത്. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ദേശാഭിമാനി വാര്‍ത്ത അവസാനിപ്പിക്കുന്നത്.
ഇന്നലെ രാവിലെയോടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള ഒരു വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്മാരെടുത്ത ചിത്രങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. നീലകണ്ഠന്‍ രണ്ട് പെഗടിച്ചിരിക്കുകയാണെന്ന തലക്കെട്ടാണ് സൈബര്‍ സഖാക്കളില്‍ പലരും വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. അതിന് പിന്നാലെയാണ് ഭക്ഷണപ്പൊതിയുമായി വന്ന കാറിന്റെ വിശദാംശങ്ങളുമായി ദേശാഭിമാനി എത്തിയിരിക്കുന്നത്. സിപിഐഎം അനുയായികള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ചുവടെ
https://www.facebook.com/Malayalivartha


























