സെന്‍കുമാറിനെ ഉടന്‍ ഡി.ജി.പിയായി നിയമിക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

ടി.പി.സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി ഉടന്‍ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിയമ സെക്രട്ടറി സര്‍ക്കാരിന് കൈമാറി. സെന്‍കുമാറിനെ ഡി.ജി.പി ആയി പുനര്‍നിയമിക്കണമെന്നുള്ള സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ അത് കോടതിയില്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത കുറവാണെന്നും നിയമ സെക്രട്ടറി വ്യക്തമാക്കി. തിങ്കളാഴ്ചയാണ്, സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സെന്‍കുമാറിനെ നീക്കിയത് രാഷ്ട്രീയപ്രേരിതമായാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
കോടതി വിധിക്ക് പിന്നാലെ, ഡി.ജി.പിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് സെന്‍കുമാര്‍ കത്തു നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ കത്തിന്മേല്‍ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗവും ഈ വിഷയം ചര്‍ച്ച ചെയ്തില്ല. സെന്‍കുമാറിന് അനുകൂലമായ വിധി വന്നപ്പോള്‍ നിയമത്തിന്റെ സാദ്ധ്യതകള്‍ ആരായുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
അതിന്റെ ഭാഗമായാണ് നിയമ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്. എന്നാല്‍, സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ അനുകൂല വിധി ഉണ്ടാവണമെന്നില്ല. മാത്രമല്ല. കോടതിയില്‍ നിന്ന് ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അത് സര്‍ക്കാരിന് ക്ഷീണമുണ്ടാക്കും. സെന്‍കുമാറിന്റെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇനിയും അത്തരത്തില്‍ പരാമര്‍ശങ്ങളുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ വിധി അടിയന്തരമായി നടപ്പാക്കുകയാണ് വേണ്ടതെന്നും നിയമ സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























