കെ.പി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍

പുതിയ കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന നേതാക്കളുമായി നടന്ന വിപുലമായ കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയായാണിത്.
ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, എം.എം. ഹസന്‍ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് ശനിയാഴ്ച ചെന്നിത്തലയെ കാണുക. കഴിഞ്ഞ 26ന് ഹസനും ഡി.സി.സി പ്രസിഡന്റുമാര്‍ക്കും ഒപ്പം ചെന്നിത്തലയോടും ഡല്‍ഹിയിലെത്താന്‍ ഹൈകമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, മൂന്നാര്‍ പ്രശ്‌നം സൃഷ്ടിച്ച സംഘര്‍ഷഭരിതമായ സാഹചര്യവും നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസവുമായിരുന്നതിനാല്‍ അദ്ദേഹം യാത്ര ഒഴിവാക്കി മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























