ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ സംഘങ്ങളും സംയോജിപ്പിച്ച് കേരള സഹകരണ ബാങ്ക് നിലവില്‍ വരുന്നു

കേരളാ സ്‌റ്റേറ്റ് ഫിനാഷ്യല്‍ സെക്ടര്‍ അതോറിറ്റി രൂപീകരിക്കാന്‍ കേരളാ ബാങ്കിനെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. പ്രാഥമിക സംഘങ്ങള്‍ അടക്കം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണം ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം.
ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ സംഘങ്ങളും സംയോജിപ്പിച്ച് ഒരൊറ്റ സംവിധാനം. പേര് കേരളാ കോപ്പറേറ്റീവ് ബാങ്ക് അഥവ കെസിബി. പ്രാഥമിക സഹകരണ സംഘങ്ങളെ നവീകരിക്കും. 18 മാസത്തിനകം ബാങ്ക് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം. റിസര്‍വ്വ് ബാങ്ക് റഗുലേറ്ററി അതോറിറ്റി മാനദണ്ഡങ്ങളനുസരിച്ചാകും പ്രവര്‍ത്തനം. ഫീസുകളോ സര്‍ചാര്‍ജുകളോ ഉണ്ടാകില്ല, ബാങ്ക് രൂപീകരണത്തിന്റെ നിയമ സാങ്കേതിക വശങ്ങളും സാധ്യതകളും പഠിക്കാന്‍ നിയോഗിച്ച ബംഗലൂരു ഐഐഎം പ്രൊഫ. എംഎസ് ശ്രീരാം അദ്ധ്യക്ഷനായ അഞ്ച് അംഗ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.
ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വായ്പകള്‍ അടക്കം സാമ്പത്തിക ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണമാണ് കേരളാ സ്‌റ്റേറ്റ് ഫിനാഷ്യല്‍ സെക്ടര്‍ അതോറിറ്റി വഴി ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടലുകള്‍ ഇതുവഴി നിയന്ത്രിക്കാനാകുമെന്നാണ് വിദഗ്ധ സമിതി നിര്‍ദ്ദേശം. ഇതിനായി പ്രത്യേക നിയമനിര്‍മ്മാണമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം.
https://www.facebook.com/Malayalivartha


























