ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് രഹസ്യാന്വേഷണ വിഭാഗം

കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളാണ് വിവരം പുറത്തു വിട്ടത്. എന്നാല്‍ ദാവൂദ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് അനുയായി ഛോട്ടാ ഷക്കീല്‍ പറഞ്ഞു. എന്നാല്‍ ദാവൂദ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സ്ഥിരീകരണം.
ദാവൂദ് ഗുരുതരമായ ഗാന്‍ഗ്രീന്‍ അസുഖത്തിന് ചികിത്സയിലാണെന്നും, കാലിലുണ്ടായ വ്രണത്തെത്തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റിയിരുന്നെന്നും അതിനാല്‍ പാക്കിസ്ഥാനില്‍ നിന്ന് പുറത്തേയ്ക്ക് കടക്കുന്നില്ലെന്നും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിവരം പുറത്തു വിട്ടിരുന്നു. പാക്കിസ്ഥാനില്‍ തന്നെയാണ് ദാവൂദ് ഉള്ളതെന്നും സ്ഥിതീകരിച്ചതാണ്. എന്നാല്‍ ഇല്ലായെന്ന നിലപാടിലാണ് പാകിസ്ഥാന്‍.
മുംബൈ സ്‌ഫോടന പരമ്പരകളുടെ സുത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദിനെ വിട്ടു കിട്ടണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും പാക്ക് തയ്യാറായിട്ടില്ല. ഒളിത്താവളങ്ങള്‍ മാറ്റുന്ന ദാവൂദ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ തന്നെയാണ് ഉള്ളതെന്നും പാക്ക് ഏജന്‍സിയാണ് സുരക്ഷ ഒരുക്കുന്നതെന്നും ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയ്ക്ക് തെളിവു നല്‍കിയെങ്കിലും പാക്കിസ്ഥാന്‍ വഴങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha


























