മൂന്നാറിലെ ബുള്ളറ്റ് ഉദ്യോഗസ്ഥന്‍ അഴിമതിക്കെതിരായ പോരാട്ടത്തിൽ ഭീഷണിയില്‍...

കേരളത്തിന്റെ ഹീറോ ആയി മാറിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അഖിലേന്ത്യാ പ്രശസ്തിയിലേക്ക്. പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവി ആണ് ശ്രീറാമിനെക്കുറിച്ച് പ്രത്യേക ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'മൂന്നാറിലെ ബുള്ളറ്റ് ഉദ്യോഗസ്ഥന്‍ അഴിമതിക്കെതിരായ പോരാട്ടത്തില് ഭീഷണിയില്‍' (Munnar's Enfield-Riding Bureaucrat Takes On Threats To Fight Corruption) എന്നാണ് സ്നേഹ മേരി കോശി തയാറാക്കിയിരിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട്.
ശ്രീറാമിന്റെ റോയല്‍എന്‍ഫീല്‍ഡ് ബൈക്കിനോടുള്ള പ്രേമം കൂടി കണക്കിലെടുത്താണ് തലക്കെട്ടു നല്കിയിരിക്കുന്നത്. മൂന്നാര്‍ പരിസ്ഥിതി ഭീഷണി നേരിടുന്ന സമയത്ത്, 30 വയസുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രക്ഷകനായി അവതരിച്ചിരിക്കുകയാണെന്ന് ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ജുലൈയിലാണ് ദേവികുളം സബ്കളക്ടറായി ശ്രീറാമിനെ നിയമിക്കുന്നത്. പൊലീസിന്റെ സഹകരണം ഇല്ലാതിരുന്നിട്ടുകൂടി അദ്ദേഹം അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ്. എല്ലാ പാര്‍ട്ടിയിലെയും നേതാക്കളുടെ ശത്രുത ശ്രീറാം സമ്പാദിച്ചതായും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രീറാമിന്റെ പഴയകാല ചരിത്രവും വിവരിക്കുന്നുണ്ട്. ഡോക്ടറായിരുന്ന ശ്രീറാം പൊതുജനങ്ങളെ സേവിക്കാനുള്ള കൂടുതല്‍ മികച്ച വഴിയെന്ന നിലയിലാണ് സിവില്‍ സര്‍വീസ് തെരഞ്ഞെടുത്തത്. മൂന്നാറിലെ പ്രദേശവാസികള്‍ക്ക് സബ് കളക്ടറോടുള്ള സ്നേഹവും മതിപ്പും ലേഖനത്തില്‍ സ്നേഹ മേരി പങ്കുവയ്ക്കുന്നുണ്ട്. ശക്തമായ നടപടികളാണ് ശ്രീറാം എടുക്കുന്നതെന്നും തങ്ങള്‍ അദ്ദേഹത്തിനൊപ്പമാണെന്നും പ്രദേശവാസികള്‍ പറയുന്നു. താടിവളര്‍ത്തി, ഗ്ലാസ് വച്ച്, ബുള്ളറ്റില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ശ്രീറാമിന്റെ ഗെറ്റപ്പും ലേഖനത്തിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. സബ് കളക്ടര്‍ക്കെതിരേ ഭീഷണി മുഴക്കിയ മന്ത്രി എം.എം. മണിയെക്കുറിച്ചും വിശദീകരിക്കുന്നു.
സ്പിരിറ്റ് ഇന്‍ ജീസസ് എന്ന വിവാദ ആത്മീയ സംഘടന പാപ്പാത്തിച്ചോലയില്‍ സ്ഥലം കയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനിഷ്ടത്തിന് ശ്രീറാം വിധേയനായതും എടുത്തു പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മൊത്തത്തില്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ശ്രീറാം അവകാശപ്പെടുന്നത്. ഇടുക്കിയിലെ ജില്ലാ കളക്ടറും മികച്ച പിന്തുണ നല്കുന്നുണ്ട്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പിന്തുണയും ശ്രീറാം എടുത്തു പറയുന്നു.
https://www.facebook.com/Malayalivartha


























