നിരാഹാരം തുടരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില വഷളായി

എം.എം മണിയുടെ രാജിയാവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാരസമരം തുടരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യസ്ഥിതി വഷളായി. അല്‍പസമയത്തിനകം മെഡിക്കല്‍ സംഘം സ്ഥലത്തെത്തും. പെമ്പിളൈ ഒരുമൈയുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു പുറമെ ആംആദ്മി പ്രവര്‍ത്തകരും സമരരംഗത്തുണ്ട്.
യു.ഡി.എഫും ബി.ജെ.പിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംഘടനകളും പിന്തുണയറിയിച്ചിട്ടുണ്ട്.അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എമ്മും ശ്രമങ്ങള്‍ തുടങ്ങി.എന്നാല്‍ മൂന്നാറില്‍ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആരോഗ്യസ്ഥിതി വിഷളായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചുവെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം സമരക്കാര്‍ തള്ളി.
https://www.facebook.com/Malayalivartha


























