നാക്ക് പിഴവിന് വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിയമസഭയില്‍ കഴിഞ്ഞ ദിവസം തന്റെ നാക്ക് പിഴവിന് കാരണം കണ്ടെത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ കുറവായിരുന്നു. നാക്ക് പിഴവിന്റെ പേരില്‍ തന്നെ വളരെയധികം വിമര്‍ശിച്ചു. അതേ ദിവസം സഭയില്‍ നടന്ന മറ്റൊരാളുടെ നാക്ക് പിഴവിനെ കുറിച്ച് പറയാന്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ധൈര്യമില്ല. തനിക്കെതിരെ നടന്നത് മനുഷ്യത്വ രഹിതമായ വിമര്‍ശനമാണെന്നും സഭാ രേഖകളില്‍ നിന്ന് അത് നീക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണ അറിയിച്ച് സഭയില്‍ ആവേശപൂര്‍വ്വം സംസാരിക്കുന്നതിനിടെയാണ് തിരുവഞ്ചൂരിന് നാവ് പിഴച്ചത്. പൊമ്പിളൈ ഒരുമൈ എന്ന് ഉച്ചരിക്കാന്‍ തിരുവഞ്ചൂര്‍ സഭയില്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. പൊമ്പിളൈ എരുമ എന്നുവരെ തെറ്റായി ഉച്ചരിച്ചത് സഭയില്‍ ചിരിപടര്‍ത്തിയിരുന്നു.
മൂന്നാര്‍ സമരത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയെന്നും ഡി.വൈ.എസ്.പിയെ മന്ത്രി എം.എം മണി ഡി.വൈ.എഫ്.ഐ എന്നു വിശേഷിപ്പിച്ചതും ചിരിപടര്‍ത്തി. ഇവരെയെല്ലാം കടന്ന് കെ.എം മാണി നടത്തിയ പ്രഖ്യാപനം സഭയെ ശരിക്കും ഞെട്ടിക്കുകയും ചെയ്തിരുന്നു. മണി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് താനും തന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നുവെന്നായിരുന്നു മാണിയുടെ പ്രഖ്യാപനം. ഇറങ്ങിപ്പോക്കിന് പകരമാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. അബദ്ധം മനസ്സിലാക്കി അദ്ദേഹം ഉടന്‍ തിരുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















