കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഷഹീര്‍ ഷൗക്കത്തലി കേസില്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
ജിഷ്ണു പ്രണോയി കേസില്‍ നെഹ്റു ഗ്രൂപ്പ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും കോടതിയുടെ പരിഗണനയ്ക്കെത്തും. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും അല്ലെങ്കില്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഉപാധികളില്‍ സര്‍ക്കാര്‍ ഇളവും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























