അയ്മനം സിദ്ധാര്‍ത്ഥിനെയും തോല്‍പ്പിച്ച് കെഎസ്യു പ്രവര്‍ത്തകര്‍!!

സത്യന്‍ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യന്‍ പ്രണയകഥയിലെ ഉടായിപ്പ് കോണ്‍ഗ്രസ്സുകാരനായ അയ്മനം സിദ്ധാര്‍ത്ഥ് എന്ന ഫഹദ് ഫാസില്‍ കഥാപാത്രം, പോലീസിന്റെ അടി പേടിച്ച് സമരരംഗത്ത് നിന്ന് ഓടുന്ന ഒരോട്ടമുണ്ട്. സിനിമ കണ്ടവരാരും ആ രംഗം മറക്കാനിടയില്ല. അടുത്തിടെ ആ രംഗം വീണ്ടും ഓര്‍മ്മിപ്പിച്ചത് എംഎസ്എഫ് നേതാവ് ഷറഫുദ്ദീന്‍ ആയിരുന്നു. പക്ഷേ അയ്മനം സിദ്ധാര്‍ത്ഥന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ കെഎസ്യുക്കാര്‍ തന്നെയാണ് എന്നതിന് ഈ വീഡിയോ തെളിവ്.
തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലാണ് കെഎസ്യുക്കാര്‍ ഇങ്ങനെ വീര്യം പ്രകടിപ്പിച്ചത്. മെഡിക്കല്‍ പിജി കോഴ്സിലെ ഫീസ് വര്‍ധനയില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്യു ചുണക്കുട്ടന്മാരാണ് വാഹനത്തിന്റെ ഹോണടി കേട്ട് ഓടിയത്.
ഷൈലജ ടീച്ചറിന് പിന്നാലെ സ്ഥലത്തെത്തിയ മന്ത്രി ജി.സുധാകരന്റെ അകമ്പടി വാഹനത്തില്‍ നിന്നുള്ള ഹോണ്‍ കേട്ട് പ്രവര്‍ത്തകര്‍ നഗരമധ്യത്തിലൂടെ ഓടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് എംഎസ്എഫ് പ്രവര്‍ത്തകന്‍ പൊലീസിനെ കണ്ട് ഓടിയതിന് സമാനമാണ് കെഎസ്യു പ്രവര്‍ത്തകരുടെ ഓട്ടം
ഷറഫുദ്ദീന്‍ ജിഫ്രി ഓടിയത് ലാത്തിയടി പേടിച്ചിട്ടാണ് എന്നെങ്കിലും പറയാം. എന്നാല്‍ തിരുവനന്തപുരത്ത് കെഎസ്യുക്കാര്‍ ഹോണടി കേട്ടപ്പോഴേ ജീവനും കൊണ്ട് പറപറന്നു. ഉസൈന്‍ ബോള്‍ട്ടിനെ വരെ തോല്‍പ്പിക്കുന്ന ഓട്ടമായിപ്പോയി എന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു തുടങ്ങി.
https://www.facebook.com/Malayalivartha

























