സ്ത്രീ വിരുദ്ധ പ്രസംഗം: മന്ത്രി മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

മൂന്നാര്‍ ഇരുപതാം മൈലില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ സ്ത്രീ തൊഴിലാളികളുടെ സംഘടനയായ പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള പരാമര്‍ശം മണിയുടെ പ്രസംഗത്തില്‍ ഇല്ലെന്ന് മൂന്നാര്‍ ഡിവൈ.എസ്.പി പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തെ അറിയിച്ചു. പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുത്താലും ക്രിമിനല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന നിയമോദേശവും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്പി ഡി.ബിനുവാണ് മണിയുടെ വിവാദ പ്രസംഗത്തേക്കുറിച്ച് അന്വേഷണം നടത്തിയത്. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ച പൊലീസ്, പ്രസംഗം കേട്ടവരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുക്കാന്‍ തക്ക മൊഴികളൊന്നും ലഭിച്ചില്ലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























