രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുത്; മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടല്‍ തേടി ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ഇവര്‍ നല്‍കിയ നിവേദനവും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറി.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കണ്ണൂരില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായതായി രാജഗോപാലും സംഘവും ഗവര്‍ണറെ അറിയിച്ചിരുന്നു. അതില്‍ 13 തവണയും ജീവന്‍ നഷ്ടമായത് ബിജെപി പ്രവര്‍ത്തകര്‍ക്കാണ്. കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍, സൈനികര്‍ക്കു പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന 'ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്' (അഫ്‌സ്പ) ഏര്‍പ്പെടുത്തണമെന്നും രാജഗോപാല്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സമാധാന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതാണ്. ഈ ഉറപ്പ് സിപിഎം അട്ടിമറിച്ചു. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വകവയ്ക്കുന്നില്ല. ഈ സാഹചര്യത്തില്‍ അക്രമങ്ങള്‍ക്കു തടയിടാന്‍ അഫ്‌സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ അധികാരമുപയോഗിക്കണമെന്നായിരുന്നു രാജഗോപാലിന്റെ അഭ്യര്‍ഥന.
https://www.facebook.com/Malayalivartha

























