അങ്കമാലി ശബരി റെയില്‍ പദ്ധതി നിര്‍മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

അങ്കമാലി ശബരി റെയില്‍ പദ്ധതി നിര്‍മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇരുപതുവര്‍ഷം മുമ്പ് പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും അങ്കമാലിമുതല്‍ കാലടിവരെ പാതയും സ്‌റ്റേഷനും നിര്‍മാണം ഭാഗികമായി പൂര്‍ത്തിയാക്കുകയും ചെയ്‌തെങ്കിലും പദ്ധതി ഉപേക്ഷിച്ചനിലയിലായിരുന്നു. ഈ ഘട്ടത്തിലാണ് വീണ്ടും നിര്‍മാണ നടപടികളുമായി റെയില്‍വേയും സംസ്ഥാന സര്‍ക്കാറും രംഗത്തെത്തുന്നത് .
കഴിഞ്ഞദിവസം ചേര്‍ന്ന പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളുടെയും റെയില്‍വേറവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലും ഇതിന് ധാരണയായി. സ്ഥലം ഏറ്റെടുക്കലും അലൈന്‍മന്റെിനെച്ചൊല്ലിയുള്ള തര്‍ക്കവും പരിഹരിക്കപ്പെടാതെവന്നതോടെ നിര്‍മാണം ഉപേക്ഷിച്ച പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 40 കോടി വകയിരുത്തിയിരുന്നു. ഇതോടെ പദ്ധതി വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പലവട്ടം ശ്രമിച്ചെങ്കിലും മൊത്തം ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രനിര്‍ദേശം വിലങ്ങുതടിയായി.
ഇപ്പോള്‍ നിര്‍മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കൈവന്നതെന്നാണ് സുചന. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച പദ്ധതിയില്‍ പ്രഥമപരിഗണന ഇതിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തിയാക്കിയ അങ്കമാലികാലടി പാതയില്‍ അടുത്തവര്‍ഷം ജനുവരിയില്‍ െട്രയിന്‍ ഓടിക്കാന്‍ നടപടിയുണ്ടാകും. 127 കിലോമീറ്ററുള്ള അങ്കമാലിഎരുമേലി പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കോതമംഗലം കുന്നത്തുനാട് മൂവാറ്റുപുഴ തൊടുപുഴ പാലാ കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി ആവശ്യമുള്ള 150 ഹെക്ടര്‍ ഭൂമി ഉടന്‍ ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കലിനായി ഫാസ്റ്റ്ട്രാക്ക് സംവിധാനവും ഏര്‍പ്പെടുത്തി.
ശബരി വിമനത്താവളത്തിനൊപ്പം ശബരി റെയില്‍വേയും യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ടും മലയോരമേഖലയുടെ വികസനം മുന്നില്‍കണ്ടുമാണ് പദ്ധതിക്ക് രൂപം നല്‍കിയത്. എരുമേലിയില്‍നിന്ന് റാന്നി പത്തനംതിട്ട കോന്നി പത്തനാപുരം വഴി പുനലൂരില്‍ പാതയെത്തിക്കാനുള്ള സര്‍വേയും പുരോഗമിക്കുകയാണ്. പുനലൂരില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പാത ബന്ധിപ്പിക്കുകയെന്നതും റെയില്‍വേയുടെ ലക്ഷ്യമാണ്.
https://www.facebook.com/Malayalivartha

























