സമുദായ സംവരണം വേണ്ട സാമ്പത്തിക സംവരണം മതിയെന്ന് സര്‍ക്കാര്‍... മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ ലക്ഷ്യമിട്ട് നടത്തിയ മന്ത്രിയുടെ പ്രഖ്യാപനം വിവാദത്തിലേക്ക്

സമുദായ സംവരണത്തിനു പകരം സാമ്പത്തിക സംവരണമാണ് സര്‍ക്കാര്‍ നയമെന്ന് പ്രഖ്യാപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനം വരും ദിവസങ്ങളില്‍ വിവാദമായേക്കും.
സംവരണ വിഷയത്തില്‍ ഇതാദ്യമായാണ് ഇടതുപക്ഷം നിലപാട് വ്യക്തമാക്കുന്നത്. സാമ്പത്തിക സംവരണം ഇതേ വരെയും ഇടതുപക്ഷത്തിന്റെ നയമായിരുന്നില്ല. എന്‍ എസ് എസ് പോലുള്ള സമുദായ സംഘടനകളാണ് സമുദായ സംവരണത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നത്. മൂന്ന് മന്ത്രിമാര്‍ മൂന്ന് സന്ദര്‍ഭങ്ങളില്‍ ശനിയാഴ്ച പറഞ്ഞ മൂന്നു കാര്യങ്ങള്‍ ശ്രദ്ധേയമായി. മന്ത്രി കടകംപള്ളി സുരേന്ദ്രനു പുറമേ എ.കെ.ബാലന്‍, ജി.സുധാകരന്‍ എന്നിവരാണ് സത്യം പറഞ്ഞ് ശ്രദ്ധേയരായത്.
കൃഷി വ്യാപിച്ചാല്‍ പെണ്‍വാണിഭം തടയാമെന്നാണ് ജി.സുധാകരന്‍ പറഞ്ഞത്. ഇരു ചെവികളിലും മൊബൈല്‍ ഫോണുമായി നടക്കുന്ന സ്ത്രീകള്‍ക്കും അദ്ദേഹം കണക്കിനു കൊടുത്തു. സൗമ്യ തീവണ്ടിയില്‍ നിന്നും ചാടി എന്നെഴുതിയത് കാരണമാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടതെന്ന് മന്ത്രി എ.കെ.ബാലനും പറഞ്ഞു..
ഇടതു മന്ത്രിസഭയിലെ മന്ത്രിമാരില്‍ പലരും യു ഡി എഫ് മന്ത്രിമാരെക്കാളും സത്യസന്ധമായി സംസാരിക്കുന്നവരാണ്. കടകംപള്ളി സുരേന്ദ്രന്‍ മലപ്പുറത്ത് നടന്ന ചടങ്ങിലാണ് സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ചത്. സാമ്പത്തിക സംവരണമാണ് സര്‍ക്കാര്‍ നയമെന്ന് കടകംപള്ളി പ്രഖ്യാപിച്ചത്. നമ്പൂതിരി ,നായര്‍ സമുദായംഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
മന്ത്രി സുധാകരന്‍ ഏറെ നാളായി സത്യം പറയുന്നതിന്റെ തിരക്കിലാണ്. കൃഷിയും ഫോണുമാണ് ഇക്കുറി അദ്ദേഹത്തിന് വിഷയമായത്. രണ്ടു ചെവിയിലും ഫോണുമായി നടന്നാല്‍ വണ്ടി തട്ടിയാല്‍ പോലും അറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ക്യഷി ചെയ്യാനും അദ്ദേഹം ഉപദേശിച്ചു.സമയമില്ലെങ്കില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് പോകില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഗോവിന്ദച്ചാമി രക്ഷപ്പെടാന്‍ കാരണം പോലീസാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സൗമ്യയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടെന്ന് പോലീസ് എഴുതിയിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ. തള്ളിയിട്ടെന്ന് എഴുതാന്‍ എന്ത് തെളിവുണ്ടെന്നു മാത്രം മന്ത്രി പറഞ്ഞില്ല.
https://www.facebook.com/Malayalivartha

























