കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംങ്ങുകളോ ഓഡിറ്റോറിയമോ ഇല്ലാതെ പൂജാമുറിയിലൊരു ലളിതമായൊരു ചടങ്ങോടെ സൂര്യകൃഷ്ണമൂര്‍ത്തിയുടെ മകള്‍ക്ക് മാംഗല്യം

ലക്ഷങ്ങള്‍ ചെലവാക്കി വാടകയ്‌ക്കെടുത്ത ഓഡിറ്റോറിയമോ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംങ്ങുകളോ അലങ്കാരങ്ങളോ ഒന്നുമില്ലാതെയാണ് സുൂര്യകൃഷ്ണമൂര്‍ത്തി സ്വന്തം മകളെ വരന് കൈപിടിച്ചു കൊടുത്തത്. കൊട്ടും കുരവയും ഒന്നും ഇല്ലാതെ തന്നെ വിവാഹം കെങ്കേമമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സൂര്യ കൃഷ്ണമൂര്‍ത്തിയും കുടുംബവും.
വീട്ടിലെ പൂജാമുറിയില്‍ വച്ചായിരുന്നു സൂര്യകൃഷ്ണ മൂര്‍ത്തിയുടെ മകള്‍ സീതയ്ക്ക് വരന്‍ ചന്ദന്‍ കുമാര്‍ താലിചാര്‍ത്തിയത്. വരുന്നവര്‍ക്കെല്ലാം ഒരു കപ്പ് പായസം നല്‍കി വിവാഹ സല്‍ക്കാരം. പായസത്തിനൊപ്പം തിരുപ്പതി ലഡ്ഡുവും ഗണേശ വിഗ്രഹവും സൂര്യകൃഷ്ണ മൂര്‍ത്തി സമ്മാനിച്ചു.
ആഡംബരങ്ങളൊഴിവാക്കി ലളിതമായ ചടങ്ങുകളോടെ നടത്തിയ വിവാഹത്തിന് വധൂവരന്മാരെ ആശീര്‍വദിക്കാന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനുമെത്തി. നവദമ്പതിമാര്‍ ഒരുമയോടെ സന്തോഷത്തോടെ ഏറെനാള്‍ കഴിയാന്‍ ഇടവരെട്ടേയെന്നു ആശംസിച്ചാണ് വിഎസ് വിടപറഞ്ഞത്.
ബിഹാര്‍ ഹാജിപപൂര്‍ സ്വദേശിയാണ് വരനായ ചന്ദന്‍കുമാര്‍. സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ പരിശീലനത്തിലാണ് ചന്ദന്‍കുമാറും സീതയും. ബിഹാര്‍ വൈശാലി ഹാജിപ്പൂരിലെ ഡോ. മധുസൂദനന്‍ സിങ്ങിന്റെയും പ്രിയാസിങ്ങിന്റെയും മകനാണ് ചന്ദന്‍കുമാര്‍.
വിവാഹചെലവിലേക്ക് കരുതിവച്ചിരുന്ന തുക 20 നിര്‍ധന വിദ്യാര്‍ഥികളുടെ 4 വര്‍ഷത്തെ വിദ്യാഭ്യസ ചെലവിന് നല്‍കാനാണ് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തീരുമാനം. മകളുടെ വിവാഹച്ചെലവുകള്‍ക്കായി വര്‍ഷങ്ങളായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ അടുത്ത നാലുവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍ക്കായി മാറ്റിവെക്കുമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി അറിയിച്ചിരുന്നു. താന്‍ പഠിച്ച മോഡല്‍ സ്‌കൂളിലെയും ഗവ. ആര്‍ട്‌സ് കോളേജിലെയും ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെയും പ്രിന്‍സിപ്പല്‍മാരെ ഈ തുക ഏല്‍പ്പിക്കുമെന്ന് കൃഷ്ണമൂര്‍ത്തി വിവാഹ ക്ഷണക്കത്തിലും അറിയിച്ചിരുന്നു.
മേയ് 13 , 14 , 15 തീയതികളില്‍ സീതയും ചന്ദനും ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകും താങ്കളുടെ സൗകര്യമനുസരിച്ച് ഏതെങ്കിലും ഒരു ദിവസം (രാവിലെ 9 മുതല്‍ 1230 വരെയും വൈകിട്ട് 4.30 മുതല്‍ 9.30 വരെയും) കുടുംബത്തോടെ വീട്ടില്‍ വന്നു കുട്ടികളെ അനുഗ്രഹിക്കണം.. സമ്മാനമൊന്നും കൊണ്ടു വരരുത്. രണ്ടു കൈയ്യും തലയില്‍ വച്ച് മക്കളെ അനുഗ്രഹിച്ചാല്‍ മാത്രം മതി. എന്നെ ഏറെ സ്‌നേഹിക്കുന്ന താങ്കള്‍ വീട്ടിലെഎല്ലാവരെയും കുട്ടി തീര്‍ച്ചയായും വരണമെന്നായിരുന്നു വിവാഹ ക്ഷണക്കത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























