ലോക്‌നാഥ് ബെഹ്‌റ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് നിലവാരമില്ലാത്ത ലാത്തികളും കലാപനിയന്ത്രണ സംവിധാനങ്ങളും വാങ്ങിക്കൂട്ടിയതും വിവാദത്തില്‍

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ന്യൂസിലാന്‍ഡ് കമ്പനിയുടെ പെയിന്റടിക്കണമെന്ന അസാധാരണ ഉത്തരവിറക്കിയ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വെട്ടിലായിരിക്കുകയാണ്. അതേസമയം ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് നിലവാരമില്ലാത്ത ലാത്തികളും കലാപനിയന്ത്രണ സംവിധാനങ്ങളും വാങ്ങിക്കൂട്ടിയതും വിവാദമാകുന്നു. ഉത്തരേന്ത്യന്‍ കമ്പനിയുടെ ലാത്തി ലാ അക്കാഡമി സമരത്തിനിടെ ഉപയോഗിച്ചപ്പോഴാണ് പൂച്ച് പുറത്തായത്. ഒറ്റയടിക്ക് പോളികാര്‍ബണേറ്റഡ് ലാത്തികള്‍ ഒടിഞ്ഞു. ഒടിഞ്ഞ ഭാഗം സമരക്കാരുടെ ദേഹത്ത് തറച്ചുകയറി.
ഉത്തരേന്ത്യന്‍ ലാത്തിയുമായി സമരം നേരിടാനിറങ്ങിയ പൊലീസ് ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്. മിക്ക ജില്ലകളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ പോളികാര്‍ബണേറ്റഡ് ലാത്തികള്‍ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.
ഇതിനു പിന്നാലെയാണ് കാശ്മീരില്‍ സേനയും ബംഗളൂരു, മുംബയ്, ഡല്‍ഹി ദ്രുതകര്‍മ്മസേനയും ഉപയോഗിക്കുന്ന കലാപനിയന്ത്രണ സംവിധാനം വന്‍തോതില്‍ വാങ്ങിക്കൂട്ടിയത്. അത്യാധുനിക ഹെല്‍മറ്റ്, മുഖാവരണം, ശരീരാവരണം, ഷൂസ്, പെപ്പര്‍സ്‌പ്രേ തുടങ്ങി ജനക്കൂട്ടത്തെ പിരിച്ചുവിടാനും അക്രമങ്ങള്‍ നിയന്ത്രിക്കാനുമുള്ള അത്യാധുനിക സംവിധാനം മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയില്‍ നിന്നാണ് വാങ്ങിയത്. തിരുവനന്തപുരത്ത് സമരക്കാരുടെ കല്ലേറില്‍ പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നുവെന്ന കാരണം പറഞ്ഞായിരുന്നു ഈ പര്‍ച്ചേസ്.
കഴുത്തിന് ചുറ്റും പ്രത്യേക സംരക്ഷണവലയം, ദേഹത്തിന് മുന്നിലും പിന്നിലുമായി ഫൈബറില്‍ കട്ടിയുള്ള ശരീരാവരണം, അരയ്ക്ക് ചുറ്റിനുമായി പ്രത്യേക പാഡിംഗ്, തുടഭാഗത്ത് വശത്തായി പ്രത്യേക ആവരണം, കാലില്‍ ക്രിക്കറ്റ് കളിക്കാരുടേതിന് സമാനമായ പാഡ് ഇതെല്ലാം ധരിച്ച് പൊലീസുകാര്‍ക്ക് കുനിയാനോ ഓടാനോ തിരിയാനോ സാധിക്കാതായി. ശരീരത്തിലേക്ക് വായുകടക്കാതെ പൊലീസുകാര്‍ വലഞ്ഞു. മഞ്ഞുമൂടിയ മേഖലകളില്‍ ഉപയോഗിക്കുന്ന പ്രതിരോധ കവചമാണ് പൊലീസ് ആസ്ഥാനം വാങ്ങിക്കൂട്ടിയത്. ചൂടുകാരണം പൊലീസുകാര്‍ ഇത് ധരിക്കാന്‍ വിസമ്മതിച്ചു. ആദ്യഘട്ടത്തില്‍ ലഭിച്ച 200യൂണിറ്റ് തിരുവനന്തപുരം സിറ്റി പൊലീസിന് നല്‍കിയെങ്കിലും ഇപ്പോള്‍ ഉപയോഗിക്കുന്നതേയില്ല.
https://www.facebook.com/Malayalivartha

























