പൊട്ടിയ പൈപ്പ് ലൈനിന്റെ പണികള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍

മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന പൈപ്പ്‌ലൈന്‍ പട്ടം മരപ്പാലത്ത് പൊട്ടിയെങ്കിലും നിലവില്‍ മെഡിക്കല്‍ കോളേജില്‍ വെള്ളത്തിന് ക്ഷാമമില്ല. വെള്ളയമ്പലത്തു നിന്നും ടാങ്കര്‍വഴി മെഡിക്കല്‍ കോളേജിലെ പ്രധാന ടാങ്കില്‍ വെള്ളം നിറയ്ക്കുന്നുണ്ട്.
ഇതോടൊപ്പം സ്റ്റാന്‍ബൈ പൈപ്പ് ലൈന്‍ തുറക്കാനുള്ള ശ്രമത്തിലാണ് വാട്ടര്‍ അതോറിറ്റി. ആശുപത്രിയിലുള്ളവര്‍ വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇന്ന് രാത്രിയോടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. മരപ്പാലത്തിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റിന് സമീപത്തുള്ള ചോര്‍ച്ചയായതിനാലാണ് കൂടുതല്‍ സമയമെടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























