പരിയാരം മെഡി. കോളേജ് ആക്രമിക്കുന്നതിന്റെ വീഡിയോയുമായി പി. ജയരാജന്‍

പരിയാരം മെഡിക്കല്‍ കോളേജും ആശുപത്രി ആംബുലന്‍സും ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പുറത്തു വിട്ടു. പരിയാരം മെഡി.കോളേജും ആംബുലന്‍സും ആര്‍.എസ്.എസ് ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ, ഫേസ്ബുക്ക് പോസ്റ്റിലൂടെ പി.ജയരാന്‍ പുറത്ത് വിട്ടത്.
ശനിയാഴ്ച നടന്ന ഹര്‍ത്താലിനിടെയിലാണ് ആംബുലന്‍സ് അടിച്ചു തകര്‍ക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച കണ്ണൂര്‍ ജില്ലയില്‍ ആംബുലന്‍സ് െ്രെഡവര്‍മാര്‍ പണിമുടക്ക് നടത്തുകയാണ്.
https://www.facebook.com/Malayalivartha

























