സുഹൃത്തുക്കളായെത്തി ഹോം സ്റ്റേയില്‍ മുറിയെടുത്തു; മുങ്ങിയത് കാറും ലാപ്‌ടോപ്പും കൊണ്ട്!!

നാടു നന്നാക്കാന്‍ മാധ്യമ പഠനത്തിനിറങ്ങിയ പെണ്‍കുട്ടിയുടെയും കൂട്ടുകാരന്റെയും കഥ പത്രത്തില്‍ വായിച്ച് അന്തംവിട്ടിരിക്കുകയാണ് കോട്ടയത്തെ ജേര്‍ണലിസം വിദ്യാർത്ഥികൾ. കഞ്ചാവ് വലിക്കാനുള്ള പണത്തിനായി ഓപ്പറേഷന്‍ സ്‌കോഡയ്ക്കിറങ്ങിയ മൂന്നു പേരുടെ കഥയാണിത്. കഴിഞ്ഞ ഏപ്രിലിലാണ് കഥയുടെ ആദ്യ എപ്പിസോഡ്. കോട്ടയം കളക്ടറേറ്റിനു സമീപം താമസിക്കുന്ന ഡോക്ടര്‍ ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോംസ്റ്റേയില്‍നിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയി.
പതിവുപോലെ പോലീസ് അന്വേഷണവും തുടങ്ങി. നമ്മുടെ പോലീസല്ലേ. പതിവു കള്ളന്മാരിലൊക്കെ അന്വേഷണം നടത്തുന്നതിനിടെയാണ് സമീപത്തു വാടകയ്ക്കു താമസിക്കുന്ന രണ്ടു വിദ്യാര്‍ഥികളെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. കോട്ടയം നഗരത്തിലെ ഒരു സ്ഥാപനത്തില്‍ മാധ്യമ വിദ്യാര്‍ഥികളാണ് ഇവര്‍. ഒരാള്‍ പെണ്‍കുട്ടിയാണ്. ആലുവ തോട്ടുമുഖം സ്വദേശി അരുന്തയില്‍ രേവതി കൃഷ്ണ(21). കൂട്ടുകാരന്‍ ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശികളും സഹോദരങ്ങളുമായ പാറയില്‍ ജുബല്‍ വര്‍ഗീസ(26).
ഇവരുടെ അസാന്നിധ്യത്തില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി. മൊബൈല്‍ നമ്പര്‍ വച്ച് പരിശോധിച്ചതില്‍നിന്ന് ഇവര്‍ മുംബൈയിലാണെന്ന് മനസിലാക്കി. ഒടുവില്‍ മോഹന്‍ലാല്‍ ഒരൊറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച (സിനിമയില്‍) ധാരാവിയില്‍ നിന്ന് കള്ളന്മാരെ പൊക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ജൂബലിന്റെ സഹോദരന്‍ ജോത്രോയും പിടിയിലായിട്ടുണ്ട്.
പോലീസ് മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരും കഞ്ചാവിന് അടിമകളാണത്രേ. കഞ്ചാവ് വാങ്ങാന്‍ പണമില്ലാതായതോടെയാണ് ജൂബലും രേവതിയും കാര്‍ മോഷ്ടിച്ച് വില്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21നാണ് മോഷം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























