സ്വപ്നപദ്ധതിയുടെ സാക്ഷാത്കാരം; കൊച്ചി മെട്രോ ഉദ്ഘാടനം ഈ മാസം 30ന്

കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ മേയ് 30ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സമയം ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രധാനമന്ത്രിയുടെ സമയത്തിനായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവയിലായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
അതേസമയം, ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി മോദി എത്തില്ലെന്നാണ് സൂചന. മേയ് 29 മുതല്‍ ജൂണ്‍ 3 വരെ മോദി യൂറോപ്യന്‍ പര്യടനത്തിനായി തിരിക്കുന്നുണ്ട്.മുന്‍ നിശ്ചയ പ്രകാരമുള്ള ഈ യാത്ര മാറ്റിവയ്ക്കാനിടയില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് പകരം കേന്ദ്രമന്ത്രിസഭയിലെ പ്രമുഖര്‍ ആരെങ്കിലും പങ്കെടുക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha























