ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം

തിരുവനന്തപുരം ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനിയല്ലാതെ മറ്റൊരു പത്രവും വേണ്ടെന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഉത്തരവിറക്കിയത്. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം.
എന്നാല്‍ ഈ ഉത്തരവ് ശുദ്ധവിവരക്കേടെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്‍. അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങനെ പറയാന്‍ പാടില്ല. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നും ഉത്തരവു സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























