കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി

കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി എത്തുന്നു. ബിഎസ്എന്‍എല്‍ 4ജി ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍.മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും.
ബിഎസ്എന്‍എല്‍ 3ജി ടവറുകള്‍ 4ജിയിലേക്ക് മാറും. ആദ്യഘട്ടത്തില്‍ തിരുവന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് 4ജി സൗകര്യം ലഭ്യമാക്കുക. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ക്രമേണ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പ്രധാന നഗരങ്ങളിലേക്കും 4ജി സൗകര്യം വ്യാപിപ്പിക്കും. 1100 സ്ഥലങ്ങളില്‍ 3ജി സൗകര്യവും 300 സ്ഥലങ്ങളില്‍ 2ജി സൗകര്യവും പുതിയതായി കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























