കേരളത്തില്‍ ബീഫ് ക്ഷാമം വരില്ലെന്ന് ഉറപ്പായി; അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി സംസ്ഥാനത്തേക്ക് കാലികള്‍ എത്തിത്തുടങ്ങി

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തതും സംസ്ഥാന സര്‍ക്കാര്‍ ബീഫ് അനുകൂല നിലപാട് സ്വീകരിച്ചതുമാണ് കാലികള്‍ കേരളത്തിലേക്കു വരാനുള്ള കാരണം.
കുമളി, കമ്ബംമെട്ട് ചെക് പോസ്റ്റുകള്‍ വഴി 1500 ഓളം മാടുകളാണ് ബുധനാഴ്ച മാത്രം തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തിയത്. കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്ന ശേഷം ഇത്രയും കാലികളെ അറക്കുന്നതിനായി കൊണ്ടുവരുന്നത് ഇതാദ്യമാണ്.
ജില്ലയിലെ പ്രധാന ചന്തയായ കൊടികുത്തിയില്‍ നിന്നാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കു കന്നുകാലികള്‍ വരുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നു ട്രെയിന്‍ മാര്‍ഗവും ലോറിയിലുമാണ് ഇവയെ കൊണ്ടുവരുന്നത്. തമിഴ്‌നാട്ടിലെ വന്‍കിട വ്യാപാരികളാണ് വിവിധ സ്ഥലങ്ങളിലെ കന്നുകാലി ചന്തകളില്‍ നിന്നു ഇവയെ കേരളത്തില്‍ എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു ചന്തയിലെത്തിച്ചു വില്‍പ്പന നടത്തുന്നതില്‍ കൂടുതലും അറവുമാടുകളെയാണ്. പശുക്കളെ വളരെ കുറച്ചു മാത്രമേ കൊണ്ടുവരാറുള്ളൂ.
https://www.facebook.com/Malayalivartha

























