ആദമിന്റെ ചായക്കടയിലേക്ക് പോന്നോളീ, ഇവിടെ വിഭവങ്ങള്‍ക്കുണ്ട് ഒത്തിരി മൊഞ്ച്

കോഴിക്കോട്ടേക്കെത്തുന്ന വിശ്വാസികള്‍ക്ക് അത്ഭുത നോമ്പുതുറയൊരുക്കി ആദാമിന്റെ ചായക്കട. അന്തം വിട്ട കോഴി റോസ്റ്റ് മുതല്‍ മട്ടന്‍ മൂടിപ്പുതച്ചതുവരെ നീളുന്നു ആദാമിന്റെ അത്ഭുത നേമ്പുതുറ വിഭവങ്ങള്‍. ചിക്കന്‍ കഴിച്ചിട്ടുണ്ടാകും. പക്ഷേങ്കില്, ചിക്കന്‍ പൊട്ടിത്തെറിച്ചത്, ചിക്കന്‍ ചീറിപ്പാഞ്ഞത്, പാല്‍ക്കാരന്‍ ചിക്കന്‍, വീരപ്പന്‍ ചിക്കന്‍ ,സ്വര്‍ഗ്ഗക്കോഴി, ഇതൊക്കെ കഴിക്കണമെങ്കില്‍ കോഴിക്കോട്ടെ ആദാമിന്റെ ചായക്കടയില്‍ തന്നെയെത്തണം.റമദാന്‍ മൂന്ന് മുതല്‍ തൊടങ്ങിയ അത്ഭുത നോമ്പു തുറ പെരുന്നാള്‍ രാവ് വരെ നീളും.
കോഴിക്കോടന്‍ പ്രതാപമായ വലിയങ്ങാടിയെ അനുസ്മരിപ്പിക്കും വിധം ചാക്കുകള്‍ നിറച്ച ഉന്തുവണ്ടികള്‍ ഇവിടെ കാണാം. തീര്‍ത്തും കോഴിക്കോടന്‍ ശൈലിയില്‍ പദപ്രയോഗങ്ങള്‍. കൂടാതെ സൊറ മുക്ക് മുതല്‍ സെല്‍ഫി മുക്ക് വരെ ഇവിടെയുണ്ട്. ഞമ്മള് റെഡിയായി. നോമ്പു തുറക്കാന്‍ വീണ്ടും പോന്നോളീട്ടാ.എന്നു പറഞ്ഞാണ് ഇവിടെയെത്തുന്നവരെ യാത്രയാക്കുന്നത്.
https://www.facebook.com/Malayalivartha

























