പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച പഠന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ശ്രേമിക്കും: മുഖ്യമന്ത്രി

സമ്പന്നരുടെ മക്കള്‍ക്കു ലഭിക്കുന്ന പഠനസൗകര്യം പാവപ്പെട്ടവരുടെ കുട്ടികള്‍ക്കും ലഭ്യമാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവ വേളയില്‍ അറിയിച്ചു. തിരുവനന്തപുരം ഊരുട്ടമ്പലം യുപി സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. അണ്‍എയ്ഡഡില്‍ പഠിപ്പിച്ചാലേ യോഗ്യതയുളളൂവെന്ന ഒരു വിഭാഗത്തിന്റെ ധാരണ പൊതുവിദ്യാഭ്യാസരംഗത്തു ചെറിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. ഇതു മാറ്റാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ കുട്ടികളെയും സര്‍ക്കാര്‍ ഒരുപോലെ യാണ് കാണുന്നത്. അതുകൊണ്ടാണു സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍പ്പോലെ പ്രധാനമാണ് എയിഡഡ് വിദ്യാലയങ്ങള്‍. പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നതിക്കായി ജനങ്ങളുടെ ഇടപെടലും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് രണ്ടാമൂഴത്തിനു തുടക്കമായെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. ഈ വര്‍ഷം തന്നെ എട്ടുമുതല്‍ 12 വരെയുളള ക്ലാസുകള്‍ ഹൈടെക് ആക്കും. ഇതിനായി കിഫ്ബിയില്‍നിന്ന് 493 കോടി അനുവദിച്ചിട്ടുണ്ടെന്നും യുപി, എല്‍പി ക്ലാസുകളും ഹൈടെക്കാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് സംസ്ഥാനതല പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു.
മൂന്നര ലക്ഷത്തോളം കുട്ടികള്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേരുമെന്നാണ് കരുതുന്നത്. ഒന്നു മുതല്‍ 12 വരെ മൊത്തം ക്ലാസുകളില്‍ 43 ലക്ഷം വിദ്യാര്‍ഥികളാണുള്ളത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാര്‍ ആരംഭിച്ച ശേഷമുള്ള സ്‌കൂള്‍ വര്‍ഷത്തിനാണ് തുടക്കമാകുന്നത്. കൈത്തറി യൂണിഫോം, ഹരിത പ്രോട്ടോക്കോള്‍, എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ എന്നിവയാണ് ഈ വര്‍ഷത്തെ പ്രത്യകത.
https://www.facebook.com/Malayalivartha

























