മാഹിയില്‍ പൂട്ടിയ മദ്യ ശാലകള്‍ തുറക്കാന്‍ സാധ്യത

ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന്പൂട്ടിയബാറുകള്‍ ദേശീയപാതാ പദവി ഇല്ലാതായതോടെ തുറക്കാന്‍ ഹൈക്കോടതി അനുമതി. അനുമതി ലഭിച്ചതോടെ മാഹിയിലെ മുഴുവന്‍ മദ്യശാലകളും വീണ്ടും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് മാഹിയിലെ ബഹുഭൂരിപക്ഷം മദ്യശാലകളും പൂട്ടേണ്ടിവന്നിരുന്നു. ഇതോടെ മാഹിയിലെ സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസവുമായി.എന്നാല്‍, ദേശീയപാത പദവി എടുത്തു കളഞ്ഞുള്ള ദേശീയപാത അതോറിറ്റിയുടെ 2014ലെ വിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെ മാഹി വീണ്ടും പഴയപടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി വിധി വന്നതോടെ രണ്ടുദിവസത്തിനകം മദ്യശാലകളെല്ലാം തുറന്നു പ്രവര്‍ത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കണ്ണൂര്‍കുറ്റിപ്പുറം പാതയോരത്തിന്റെ ദേശീയപാതാപദവി എടുത്തുകളഞ്ഞതാണ് മാഹിയിലെ ജനങ്ങള്‍ക്ക് തിരിച്ചടിയായത്.
ചെന്നൈ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി കിട്ടിയാല്‍ മാത്രമേ മാഹിയില്‍ അടച്ച മദ്യഷാപ്പുകള്‍ തുറക്കാന്‍ കഴിയുകയുള്ളൂ. കേരള ഹൈക്കോടതി വിധിയുടെ പകര്‍പ്പുമായി സമീപിച്ചാല്‍ ചെന്നൈ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി കിട്ടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























