പഫ്‌സ് വാങ്ങാനായി പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു

പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് അമ്മ മകനെ വിറകുകൊള്ളി കൊണ്ട് പൊള്ളിച്ചു. തൊടുപുഴയില്‍ ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസിയാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
പഫ്‌സ് വാങ്ങാന്‍ പത്തു രൂപ മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് അമ്മ ഒന്‍പത് വയസ്സുള്ള മകനെ ക്രൂരമായി ശിക്ഷിച്ചത്. അടുപ്പില്‍ എരിഞ്ഞുകൊണ്ടിരുന്ന വിറകുകൊള്ളിയെടുത്ത് കുട്ടിയെ പൊള്ളിക്കുകയായിരുന്നു. കൈയ്യിലും മുഖത്തും വയറിലും കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ട്. പണമെടുത്ത കാര്യം കുട്ടിയും സമ്മതിച്ചിട്ടുണ്ട്. അമ്മ തന്നെ ഉപദ്രവിച്ചുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
മകനെ അമ്മ പപ്പോഴും നിസാര കാര്യങ്ങള്‍ക്ക് പോലും കഠിനമായി ശിക്ഷിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. പുതിയ അധ്യായന വര്‍ഷത്തില്‍ പുത്തന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഈ കുട്ടിക്ക് അമ്മയില്‍ നിന്നുതന്നെ തിക്താനുഭവം നേരിട്ടത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























